ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത് വലിയൊരു പ്രതിസന്ധി, ആറു വിദേശതാരങ്ങളടക്കം പന്ത്രണ്ടു താരങ്ങളുടെ കരാർ അവസാനിക്കുന്നു | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലും സൂപ്പർ കപ്പിലും മികച്ച പ്രകടനം നടത്താൻ ബ്ലാസ്റ്റേഴ്‌സിന് കഴിയുന്നുണ്ട്. ഐഎസ്എൽ ഒരു ഇടവേളക്ക് പിരിഞ്ഞപ്പോൾ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിലെ ആദ്യത്തെ മത്സരത്തിലും വിജയം നേടി. അഡ്രിയാൻ ലൂണ ഇല്ലെങ്കിലും അതിനു ശേഷം നടന്ന നാല് മത്സരങ്ങളിൽ ഒരു ഗോൾ മാത്രം വഴങ്ങി വിജയം നേടിയ ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷ നൽകുന്നുണ്ട്.

എന്നാൽ ഈ സീസൺ അവസാനിക്കുന്നതോടെ വലിയൊരു പ്രതിസന്ധി ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നുണ്ട്. ടീമിലുള്ള നിരവധി താരങ്ങളുടെ കരാർ ഈ സീസണോടെ അവസാനിക്കുന്നതാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്ക നൽകുന്നത്. ടീമിലുള്ള ആറു വിദേശതാരങ്ങൾ അടക്കം പന്ത്രണ്ടു പേരുടെ കരാറാണ് അവസാനിക്കാൻ പോകുന്നത്. ഇവരിൽ ഭൂരിഭാഗം പേരും ടീമിന്റെ വളരെ പ്രധാനപ്പെട്ട കളിക്കാരാണ്.

നായകനായ അഡ്രിയാൻ ലൂണ, പ്രതിരോധതാരങ്ങളായ മിലോസ് ഡ്രിഞ്ചിച്ച്, മാർകോ ലെസ്‌കോവിച്ച്, മുന്നേറ്റനിര താരങ്ങളായ ഡൈസുകെ, ദിമിത്രിയോസ് എന്നിവർക്കൊപ്പം പുതിയതായി ടീമിലെത്തിയ ഫെഡോർ സിർനിച്ചിന്റെ കരാറും അവസാനിക്കാൻ പോവുകയാണ്. ഇവരിൽ ഭൂരിഭാഗം പേരുടെയും കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും മറ്റു ക്ലബുകളുടെ വെല്ലുവിളി വലിയൊരു പ്രതിസന്ധിയുണ്ടാക്കിയേക്കാം.

ഗോൾകീപ്പർമാരായ ലാറ ശർമ, കരൺജിത് സിങ്, മലയാളി താരം വിബിൻ മോഹനൻ, മധ്യനിര താരം സുഖം മെയ്തെ, മുന്നേറ്റനിര താരം ബിദ്യഷാഗർ, ലെഫ്റ്റ് ബാക്കായ നവോച്ച സിങ് എന്നിവരാണ് കരാർ അവസാനിക്കുന്ന ഇന്ത്യൻ താരങ്ങൾ. ഇതിൽ വിബിൻ മോഹന്റെ കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കുമെന്നുറപ്പാണ്. മുംബൈ സിറ്റിയിൽ നിന്നും ലോണിലെത്തി മികച്ച ഫോമിൽ കളിക്കുന്ന നവോച്ച സിംഗിനെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സിനു കഴിയുമെന്നുറപ്പില്ല.

കരാർ അവസാനിച്ച് ഫ്രീ ഏജന്റായി മാറുന്ന താരങ്ങൾക്ക് മറ്റു ക്ലബുകളുമായി ട്രാൻസ്‌ഫർ ചർച്ചകൾ നടത്താൻ കഴിയും. കൂടുതൽ മികച്ച ഓഫറുകൾ ലഭിച്ചാൽ അവരിൽ പലരും ക്ലബ് വിടാനുള്ള സാധ്യതയുണ്ട്. പെരേര ഡയസ്, അൽവാരോ വാസ്‌ക്വസ് എന്നിവരെല്ലാം അതിന് ഉദാഹരണമാണ്. അതുകൊണ്ടു തന്നെ ഈ സീസൺ അവസാനിക്കുമ്പോൾ വലിയൊരു പ്രതിസന്ധിയെ ബ്ലാസ്റ്റേഴ്‌സ് അഭിമുഖീകരിക്കുന്നു.

12 Kerala Blasters Players Contract Expiring After This Season

Adrian LunaDaisuke SakaiDimitrios DiamantakosKerala BlastersMilos DrincicVibin Mohanan
Comments (0)
Add Comment