യുക്രൈൻ അരങ്ങേറ്റത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറക്കാതെ ഇവാൻ കലിയുഷ്‌നി, ഗ്യാലറിയിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയണിഞ്ഞ് സുഹൃത്ത്

2022-23 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ കളിച്ച താരമായ ഇവാൻ കലിയുഷ്‌നി യുക്രൈൻ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത് വലിയൊരു വാർത്തയായിരുന്നു. ആദ്യം പ്രഖ്യാപിച്ച ടീമിലെ ചില താരങ്ങൾക്ക് പരിക്ക് പറ്റിയതിനെ തുടർന്നാണ് ഇവാൻ കലിയുഷ്‌നിയെ ടീമിൽ ഉൾപ്പെടുത്തിയത്.

കോച്ചിന്റെ വിശ്വാസം നേടിയ ഇവാൻ കലിയുഷ്‌നി ആദ്യ ഇലവനിൽ തന്നെ ഇടം പിടിച്ചിരുന്നു. ജോർജിയക്കെതിരെ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ താരം തന്റെ അരങ്ങേറ്റത്തിൽ തന്നെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കി.

യുക്രൈൻ ദേശീയടീമിനു വേണ്ടിയുള്ള അരങ്ങേറ്റത്തിൽ ഇവാൻ കലിയുഷ്‌നി കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. മത്സരത്തിൽ താരത്തെ പിന്തുണക്കാൻ വേണ്ടിയെത്തിയ സുഹൃത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയണിഞ്ഞാണ് എത്തിയിരുന്നത്.

കലിയുഷ്‌നിക്ക് അഭിനന്ദനങ്ങൾ നൽകുന്ന ബോർഡുമായി എത്തിയ സുഹൃത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻ പേജുകളിൽ നിറഞ്ഞു നിൽക്കുകയാണ്. അതിനൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയും യുക്രൈൻ ദേശീയ ടീമിന്റെ ജേഴ്‌സിയും തമ്മിലുള്ള സാമ്യവും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഇവാൻ കലിയുഷ്‌നിയുടെ കേരള ബ്ലാസ്റ്റേഴ്‌സ് അരങ്ങേറ്റത്തിന് വലിയ പിന്തുണയാണ് നൽകിയത്. നിരവധി ബ്ലാസ്റ്റേഴ്‌സ് ആരാധകർ മത്സരം കണ്ടിരുന്നു. അതിനു പുറമെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനം നൽകുന്നവരും കുറവല്ല.

Ivan KalyuzhnyiKerala BlastersUkraine
Comments (0)
Add Comment