കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരമായ അഡ്രിയാൻ ലൂണയുടെ കരാർ പുതുക്കിയ വിവരം കുറച്ചു മുൻപാണ് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുപ്പത്തിരണ്ടുകാരനായ താരത്തിന് 2027 വരെയുള്ള കരാറാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നൽകിയിരിക്കുന്നത്. ഇതോടെ മൂന്നു സീസണുകൾ കൂടി കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം അഡ്രിയാൻ ലൂണ ഉണ്ടാകുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.
അഡ്രിയാൻ ലൂണയുടെ കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം തീരുമാനിച്ചതിൽ ആരാധകർക്കും വലിയ പങ്കുണ്ട്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ എത്തിയതോടെ ലൂണയുടെ കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയുമായിരുന്നു. എന്നാൽ ഒരു വർഷത്തേക്ക് കരാർ പുതുക്കാനുള്ള ഓഫർ നിരാകരിച്ച ലൂണ ദീർഘകാലത്തേക്കുള്ള കരാറാണ് ആവശ്യപ്പെട്ടത്.
Under the blood moon, a legend is forged! The Luna hunt continues till 2027..
Read More: https://t.co/cuoNaQpiqM #KeralaBlasters #KBFC #LunaEclipse #LunaStays pic.twitter.com/G8VCpxNj8O
— Kerala Blasters FC (@KeralaBlasters) May 18, 2024
ലൂണയുടെ കരാർ പുതുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായതോടെ മറ്റു ക്ലബുകൾ താരത്തിനായി രംഗത്തു വരാൻ തുടങ്ങി. എഫ്‌സി ഗോവ, മുംബൈ സിറ്റി എന്നിവർ താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അഡ്രിയാൻ ലൂണ ആഗ്രഹിച്ചതു പോലെത്തന്നെ മികച്ച പ്രതിഫലം നൽകുന്ന ദീർഘകാലത്തേക്കുള്ള കരാറാണ് ഈ രണ്ടു ക്ലബുകളും താരത്തിന് മുന്നിൽ വെച്ചത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വന്നതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ അവരുടെ പ്രതിഷേധം സോഷ്യൽ മീഡിയയിലൂടെ ഉയർത്താൻ തുടങ്ങി. ടീമിലെ പ്രധാനതാരങ്ങളെ ഒഴിവാക്കുന്ന പതിവ് ആവർത്തിക്കുകയാണെന്ന വിമർശനം ശക്തമായതോടെ ക്ലബ് നേതൃത്വം സമ്മർദ്ദത്തിലായി. ഇതേത്തുടർന്നാണ് ലൂണ ആഗ്രഹിച്ചതു പോലെയൊരു കരാർ അവർ നൽകിയത്.
അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിൽ തുടരുന്നത് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. കഴിഞ്ഞ രണ്ടു വർഷവും ടീമിനായി മികച്ച പ്രകടനം നടത്തിയ താരത്തിന് ഈ സീസണിൽ പരിക്കേറ്റത് തിരിച്ചടിയായിരുന്നു. ഐഎസ്എല്ലിൽ ഏറ്റവുമധികം അവസരങ്ങൾ സൃഷ്‌ടിക്കുന്ന താരങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ വരാറുള്ള ലൂണ അടുത്ത സീസണിൽ കൂടുതൽ മികവ് കാണിക്കുമെന്ന് പ്രതീക്ഷിക്കാൻ.
Adrian Luna Contract Extended Until 2027