കേരള ബ്ലാസ്റ്റേഴ്സ് താരമായ അഡ്രിയാൻ ലൂണ അടുത്ത സീസണിലും ടീമിനൊപ്പം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കകൾ അവസാനിച്ചിട്ടില്ല. ജൂണിൽ കരാർ അവസാനിക്കാനിരിക്കുന്ന താരം ക്ലബിൽ തുടരുമോയെന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നത് ഇവാൻ വുകോമനോവിച്ച് പരിശീലകസ്ഥാനത്തു നിന്നും പുറത്തു പോയതിനെ തുടർന്നാണ്.
കഴിഞ്ഞ ദിവസം അഡ്രിയാൻ ലൂണക്ക് ബ്ലാസ്റ്റേഴ്സ് പുതിയ കരാർ നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നിലവിൽ തന്നെ ഐഎസ്എല്ലിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരത്തിന് അത് മെച്ചപ്പെടുത്തിയിട്ടുള്ള ഓഫറാണ് ബ്ലാസ്റ്റേഴ്സ് നൽകിയത്. അതോടെ ക്ലബിൽ തുടരുമോ എന്ന കാര്യത്തിൽ തീരുമാനം അഡ്രിയാൻ ലൂണ തന്നെ എടുക്കേണ്ടതുണ്ട്.
I expect Adrian Luna to stay at Kerala Blasters. https://t.co/aFZNklYAuF
— Marcus Mergulhao (@MarcusMergulhao) May 10, 2024
ഇവാൻ പരിശീലകസ്ഥാനത്ത് ഇല്ലാത്ത സാഹചര്യത്തിൽ അഡ്രിയാൻ ലൂണ അടുത്ത സീസണിലും ഉണ്ടാകുമോ എന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം മാർക്കസ് മെർഗുലാവോ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരുന്നു. അഡ്രിയാൻ ലൂണ അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായി തന്നെ തുടരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
ലൂണയെ സംബന്ധിച്ച് ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ സംശയങ്ങൾ ഉണ്ടാക്കുന്നത് പുതിയ പരിശീലകൻ ആരാണെന്ന കാര്യത്തിലുള്ള അനിശ്ചിതത്വമാണെന്നാണ് കരുതേണ്ടത്. ഇവാൻ വുകോമനോവിച്ചിന് കീഴിൽ പൂർണമായ സ്വാതന്ത്ര്യം താരത്തിന് ലഭിച്ചിരുന്നു. പുതിയ പരിശീലകന് കീഴിൽ അത് ലഭിക്കുമോയെന്ന കാര്യത്തിൽ ഉറപ്പു വരുത്തേണ്ടതുണ്ട്.
അഡ്രിയാൻ ലൂണയെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്തുണ്ട്. ലീഗിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്ന താരമായ അഡ്രിയാൻ ലൂണക്ക് വലിയ തുകയാണ് വമ്പൻ ക്ലബുകൾ ഓഫർ ചെയ്യുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സ് ആരാധകരുമായി അടുത്ത ബന്ധമുള്ള താരം ടീമിനൊപ്പം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കാവുന്നത്.
Adrian Luna Expect To Stat At Kerala Blasters