ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് മോശം ഫോമിലൂടെയാണ് കടന്നു പോകുന്നത്. ഐഎസ്എൽ രണ്ടാം പകുതി ആരംഭിച്ചതിനു ശേഷമുള്ള മൂന്നു മത്സരങ്ങളും തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തു നിന്നും ഇപ്പോൾ അഞ്ചാം സ്ഥാനത്തേക്ക് വീണിരിക്കുന്നു. കിരീടം നേടുമെന്ന് പ്രതീക്ഷിച്ച ഈ ടീമിന്റെ തോൽവിയിൽ ആരാധകർ വളരെയധികം നിരാശരാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച് ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ഒരിക്കൽ പോലും കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ സീസണിലും കിരീടപ്രതീക്ഷകൾ ഇല്ലാതായിപ്പോയതോടെ ആരാധകരുടെ പിന്തുണ കുറഞ്ഞു വരുന്നുണ്ട്. തുടർച്ചയായ തോൽവികൾ കാരണം അടുത്ത മത്സരത്തിൽ സ്റ്റേഡിയത്തിലേക്ക് എത്തുന്ന കാണികളുടെ എണ്ണം കുറയാനുള്ള സാധ്യതയുണ്ട്.
📲 Adrian Luna on IG #KBFC pic.twitter.com/9CYDdIiFzz
— KBFC XTRA (@kbfcxtra) February 17, 2024
എന്തായാലും ആരാധകരുടെ പിന്തുണ ഉറപ്പാക്കാൻ അഡ്രിയാൻ ലൂണയെ ഇറക്കി കളിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് നേതൃത്വം. നിലവിൽ പരിക്കേറ്റു പുറത്തിരിക്കുന്ന ആരാധകരുടെ പ്രിയപ്പെട്ട താരത്തെ ഉപയോഗിച്ച് ആരാധകരെ അടുത്ത കൊച്ചി സ്റ്റേഡിയത്തിൽ എത്തിക്കാനുള്ള പ്രവൃത്തിയാണ് ബ്ലാസ്റ്റേഴ്സ് നേതൃത്വം നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ പേജിലൂടെ അഡ്രിയാൻ ലൂണ മത്സരത്തിനുള്ള ടിക്കറ്റുകൾ സ്വന്തമാക്കാൻ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. അതിനു പുറമെ തന്റെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായും താരം ആരാധകരെ ക്ഷണിക്കുകയുണ്ടായി. നിങ്ങളില്ലെങ്കിൽ ഞങ്ങൾ ഒന്നുമല്ലെന്നും, ടീമിന് നിങ്ങളുടെ പിന്തുണ ആവശ്യമുണ്ടെന്നും അതിൽ കുറിച്ചിരിക്കുന്നു.
അടുത്ത മത്സരത്തിൽ കൊച്ചിയിൽ എഫ്സി ഗോവയെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ഐഎസ്എല്ലിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ടീമുകളിൽ ഒന്നായ ഗോവക്കെതിരെ ബ്ലാസ്റ്റേഴ്സ് വിജയം നേടാനുള്ള സാധ്യത കുറവാണ്. അതിനു പുറമെ മത്സരത്തിനുള്ള കാണികളുടെ പിന്തുണ കുറയുമെന്നതിലും സംശയമില്ല.
Adrian Luna Message To Kerala Blasters Fans