ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാമത്തെ പകുതി ആരംഭിച്ചപ്പോൾ മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ടീം തോൽവി വഴങ്ങി. ഒരു ഗോളിന് മുന്നിലെത്തിയതിനു ശേഷമാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്. ഇതോടെ ടീമിനെതിരെ ആരാധകരോഷവും ശക്തമായി ഉയരുന്നുണ്ട്. കഴിഞ്ഞ മത്സരത്തിന് ശേഷം അത് കാണുകയുമുണ്ടായി.
ബ്ലാസ്റ്റേഴ്‌സിന്റെ തോൽവിക്കിടയിൽ ആരാധകർക്ക് ആശ്വാസമായി പുറത്തു വന്ന വാർത്തയാണ് ടീമിന്റെ നായകനായിരുന്ന അഡ്രിയാൻ ലൂണ ക്ലബുമായി കരാർ പുതുക്കിയെന്നത്. മൂന്നു വർഷത്തേക്ക് അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കിയെന്നും അതിനു ശേഷം ഒരു വർഷത്തേക്ക് കൂടി അത് നീട്ടാൻ കഴിയുമെന്ന ഉടമ്പടി കൂടി കരാറിൽ ഉണ്ടെന്നുമാണ്.
🎖️💣Adrian Luna has not signed a contract extension as yet. ❌ @MarcusMergulhao #KBFC pic.twitter.com/SB5Sk82sWT
— KBFC XTRA (@kbfcxtra) February 14, 2024
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നില്ലെങ്കിലും താരം ആ സമയത്ത് കൊച്ചിയിൽ ഉണ്ടായിരുന്നത് ഈ വാർത്തകൾക്ക് കരുത്തു നൽകി. എന്നാൽ കഴിഞ്ഞ ദിവസം ഈ വാർത്തകൾ നിഷേധിച്ച് ജേർണലിസ്റ്റായ മാർക്കസ് മെർഗുലാവോ രംഗത്തു വരികയുണ്ടായി. തന്റെ അറിവിൽ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സുമായി പുതിയ കരാർ ഒപ്പുവെച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന വാർത്ത തന്നെയാണിത്. കഴിഞ്ഞ രണ്ടു സീസണുകളിലും ഈ സീസണിൽ പരിക്കേറ്റു പുറത്തു പോകുന്നത് വരെയും അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ്. ലൂണയെ ഒരുപാട് സ്നേഹിക്കുന്ന ആരാധകർക്ക് അദ്ദേഹം ടീമിനൊപ്പം ഇനിയും ഉണ്ടാകണമെന്ന് ആഗ്രഹവുമുണ്ട്.
ഈ സീസൺ അവസാനിക്കുന്നതോടെ അഡ്രിയാൻ ലൂണയുടെ കേരള ബ്ലാസ്റ്റേഴ്‌സ് കരാർ അവസാനിക്കാൻ പോവുകയാണ്. നിരവധി ക്ലബുകൾ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ ശ്രമം നടത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ കരാർ പുതുക്കിയില്ലെങ്കിൽ അഡ്രിയാൻ ലൂണയെ ക്ലബിന് നഷ്‌ടമാകുമെന്ന ആശങ്ക ആരാധകർക്കുണ്ട്.
Adrian Luna Not Signed Contract Extension With Kerala Blasters