അഡ്രിയാൻ ലൂണയുടെ കരാർ കേരള ബ്ലാസ്റ്റേഴ്‌സ് പുതുക്കിയത് ആഘോഷിക്കുകയാണ് ആരാധകർ. കഴിഞ്ഞ മൂന്നു സീസണുകളായി ടീമിനൊപ്പമുള്ള അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ്. ഇവാൻ വുകോമനോവിച്ച് അടുത്ത സീസണിൽ ഉണ്ടാകില്ലെന്നതിനാൽ ലൂണയും ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളുടെ ഇടയിലാണ് താരത്തിന്റെ കരാർ പുതുക്കിയ വിവരം സ്ഥിരീകരിക്കപ്പെട്ടത്.
കരാർ പുതുക്കിയതിലൂടെ ബ്ലാസ്റ്റേഴ്‌സിനോടുള്ള തന്റെ ആത്മാർത്ഥത അഡ്രിയാൻ ലൂണ തെളിയിച്ചു. മുംബൈ സിറ്റിയും എഫ്‌സി ഗോവയും ബ്ലാസ്റ്റേഴ്‌സ് നൽകിയതിനേക്കാൾ മികച്ച ഓഫറുകളാണ് ലൂണക്ക് നൽകിയത്. റിപ്പോർട്ടുകൾ പ്രകാരം എഫ്‌സി ഗോവ 3+1 വർഷത്തേക്കുള്ള കരാറും ബ്ലാസ്റ്റേഴ്‌സ് വാഗ്‌ദാനം ചെയ്‌തതിനേക്കാൾ ഉയർന്ന പ്രതിഫലവും ലൂണക്ക് വേണ്ടി നൽകാൻ തയ്യാറായിരുന്നു.
🥇💣 FC Goa offered a 3 year contract + better salary than KBFC but Luna decided to stay with KBFC. 🟡🔵 @zillizsng #KBFC pic.twitter.com/D1hevnOa7B
— KBFC XTRA (@kbfcxtra) May 18, 2024
മുംബൈ സിറ്റിയും സമാനമായ ഓഫർ തന്നെയാണ് വാഗ്‌ദാനം ചെയ്‌തതെങ്കിലും അതും ലൂണ നിഷേധിച്ചു. അതിനു പകരം ലൂണ ആവശ്യപ്പെട്ടത് ഒരേയൊരു കാര്യമായിരുന്നു. തന്റെ കരാർ ചുരുങ്ങിയ വർഷത്തേക്ക് പുതുക്കാതെ ദീർഘകാലത്തേക്ക് പുതുക്കണമെന്നത്. അതിനു ബ്ലാസ്റ്റേഴ്‌സ് നേതൃത്വം സമ്മതം മൂളിയതോടെ താരം മൂന്നു സീസണുകൾ കൂടി ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരും.
അഡ്രിയാൻ ലൂണ ഇതാദ്യമായല്ല ബ്ലാസ്റ്റേഴ്‌സിനോടുള്ള ആത്മാർത്ഥത തെളിയിക്കുന്നത്. അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിലെത്തിയ ആദ്യത്തെ സീസണിന് ശേഷം താരത്തിനായി വമ്പൻ ഓഫറുകൾ വന്നിരുന്നു. കൂടെയുണ്ടായിരുന്ന വിദേശതാരങ്ങളിൽ പലരും ക്ലബ് വിട്ടിട്ടും ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരാനാണ് ലൂണ തീരുമാനിച്ചത്. അതിന്റെ സ്നേഹം ആരാധകർക്കുമുണ്ട്.
ലൂണ തുടരുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ കിരീടമോഹങ്ങളെ ഉത്തേജിപ്പിക്കും. ഇക്കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയിരുന്ന ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകിയതിൽ ലൂണയുടെ പരിക്കും ഉണ്ടായിരുന്നു. അടുത്ത സീസണിൽ താരത്തിനു ഫിറ്റ്നസ് പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിൽ ഈ സീസണിലേക്കാൾ മികച്ച പ്രകടനം നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.
Adrian Luna Prove His Loyalty With Kerala Blasters