അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതിനു ശേഷവും മികച്ച ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. താരമില്ലാതെ പതറുമെന്ന് പ്രതീക്ഷിച്ച ടീം അതിനു ശേഷം നടന്ന മൂന്നിൽ മൂന്നു മത്സരങ്ങളിലും വിജയം നേടി. ടീമിന്റെ നട്ടെല്ലായ ഒരു താരത്തിന്റെ അഭാവത്തിലും ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന മികച്ച പ്രകടനം എതിരാളികളുടെ വരെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്‌തിരുന്നു.
അഡ്രിയാൻ ലൂണയില്ലാതെയും ടീം മികച്ച ഫോമിൽ കളിക്കുന്നുണ്ടെങ്കിലും ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ താരത്തിന് പകരക്കാരനെ കണ്ടെത്താൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രമുഖ ജേർണലിസ്റ്റായ മർക്കസ് മെർഗുലാവോ ഇതുമായി ബന്ധപ്പെട്ട് സുപ്രധാന അപ്‌ഡേറ്റ് നൽകിയിരുന്നു. അൽവാരോ വാസ്ക്വസ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
🎖️💣 Adrian Luna's replacement won't be a striker ❌ @MarcusMergulhao #KBFC pic.twitter.com/go3vsNxnss
— KBFC XTRA (@kbfcxtra) January 1, 2024
മാർക്കസ് പറയുന്നത് പ്രകാരം അൽവാരോ വാസ്‌ക്വസ് ലൂണയുടെ പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തില്ല. ലൂണയുടെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നത് ഒരു സ്‌ട്രൈക്കറെയുമല്ല. അതേസമയം യുറുഗ്വായ് താരത്തിന് പകരം ജനുവരി ജാലകത്തിൽ തന്നെ ഒരു കളിക്കാരനെ എത്തിക്കാനുള്ള നീക്കങ്ങൾ ടീം നേതൃത്വം ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്.
📸| Adrian Luna with his wife. #KeralaBlasters pic.twitter.com/5XBL3Gl3lm
— Blasters Zone (@BlastersZone) January 1, 2024
അഡ്രിയാൻ ലൂണ ഇല്ലാതെ ബ്ലാസ്റ്റേഴ്‌സ് മികച്ച ഫോമിൽ കളിക്കുന്നുണ്ടെങ്കിലും അതിനു നേതൃത്വം നൽകുന്ന വിദേശതാരങ്ങളിൽ ആർക്കെങ്കിലും പരിക്ക് പറ്റിയാൽ അത് ടീമിനെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടാണ് ലൂണയുടെ പകരക്കാരനായി മറ്റൊരു താരത്തെ എത്തിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നത് ആരെയാണെന്ന് യാതൊരു ഊഹവുമില്ല.
അതിനിടയിൽ അൽവാരോ വാസ്‌ക്വസിനു ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും ഒരു ഓഫർ വന്നിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അതിനർത്ഥം മറ്റൊരു ഐഎസ്എൽ ക്ലബ് താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്നാണ്. കളിച്ചു കൊണ്ടിരുന്ന സ്‌പാനിഷ് ക്ലബുമായുള്ള കരാർ റദ്ദു ചെയ്‌തു ഫ്രീ ഏജന്റായി മാറിയെങ്കിലും ഇന്ത്യയിലേക്ക് വരുന്ന കാര്യത്തിൽ അൽവാരോ തീരുമാനമൊന്നും എടുത്തിട്ടില്ല.
Adrian Luna Replacement Wont Be A Striker Says Mergulhao