ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം ഫോമിലേക്ക് വീണ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങളിൽ പോരാടാനുള്ള ആത്മവിശ്വാസം വർധിപ്പിച്ച് ടീമിന്റെ നായകനായ അഡ്രിയാൻ ലൂണ തിരിച്ചു വരാനൊരുങ്ങുന്നു. ഡിസംബറിൽ പരിക്കേറ്റു പുറത്തായി ശസ്ത്രക്രിയ കഴിഞ്ഞ താരം ഈ സീസണിൽ തന്നെ ടീമിന് വേണ്ടി കളിക്കുമെന്ന പ്രതീക്ഷകൾ സജീവമാണിപ്പോൾ.
പരിക്കേറ്റു പുറത്തു പോകുന്നതിനു മുൻപ് ഈ സീസണിൽ ടീമിനായി ഏറ്റവുമധികം ഗോൾ പങ്കാളിത്തം ഉണ്ടായിരുന്ന താരമായിരുന്നു അഡ്രിയാൻ ലൂണ. താരത്തിന്റെ അഭാവത്തിൽ ഏതാനും മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് മികച്ച ഫോമിൽ കളിച്ചെങ്കിലും പിന്നീട് മറ്റു ചില പ്രധാന താരങ്ങൾക്കു കൂടി പരിക്കേറ്റതോടെയാണ് ടീം തുടർച്ചയായ തോൽവികൾ വഴങ്ങി മോശം ഫോമിലേക്ക് വീണത്.
Luna❤️. individual Training with Team #KBFC #KeralaBlasters pic.twitter.com/m2pc8YHvXK
— KBFC TV (@KbfcTv2023) March 25, 2024
പ്ലേ ഓഫ് മത്സരങ്ങൾ വരാനിരിക്കെയാണ് അഡ്രിയാൻ ലൂണ തിരിച്ചു വരുമെന്ന പ്രതീക്ഷകൾ സജീവമായി മാറിയത്. കഴിഞ്ഞ ദിവസം താരം പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തു വന്നിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ടീം പരിശീലനം ആരംഭിച്ചെങ്കിലും അവർക്കൊപ്പം ചേരാതെ വ്യക്തിഗത പരിശീലനമാണ് അഡ്രിയാൻ ലൂണ ഇപ്പോൾ നടത്തുന്നത്.
തിരിച്ചുവരവിന്റെ പ്രധാനപ്പെട്ട ഘട്ടത്തിലാണ് അഡ്രിയാൻ ലൂണ ഇപ്പോഴുള്ളത്. വ്യക്തിഗത പരിശീലനത്തിന് ശേഷം ടീമിനൊപ്പം താരം പരിശീലനം ആരംഭിക്കും. അതിനു പിന്നാലെ അഡ്രിയാൻ ലൂണക്ക് മത്സരങ്ങൾക്ക് ഇറങ്ങാനും കഴിയും. നേരത്തെ ഇവാൻ വുകോമനോവിച്ച് പറഞ്ഞത് പോലെ ഏപ്രിലിലെ മത്സരങ്ങളിൽ തന്നെ താരം ഇറങ്ങാനുള്ള സാധ്യത വളരെയധികമാണ്.
അഡ്രിയാൻ ലൂണ തിരിച്ചു വന്നാൽ അത് ബ്ലാസ്റ്റേഴ്സിനു വലിയൊരു ഊർജ്ജം നൽകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പുതിയ താരങ്ങൾ ടീമിനോട് ഇണങ്ങിച്ചേർന്നു കൊണ്ടിരിക്കുകയാണ്. അവർക്കൊപ്പം അഡ്രിയാൻ ലൂണ കൂടി ചേർന്നാൽ മറ്റു താരങ്ങളുടെ ജോലിഭാരം കുറയും. അതുകൊണ്ടു തന്നെ താരത്തിന്റെ തിരിച്ചുവരവ് ബ്ലാസ്റ്റേഴ്സിന് കിരീടപ്രതീക്ഷ നൽകുന്നുണ്ട്.
Adrian Luna Starts Individual Training With Team