ഇന്റർ മിയാമിയിൽ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ലയണൽ മെസിയുടെ മികവ് ഇനിയുള്ള മത്സരങ്ങളിൽ ഒന്നുകൂടി വർധിക്കാനാണ് സാധ്യത. ലയണൽ മെസിയുടെ ഏറ്റവും പ്രിയപ്പെട്ട സഹതാരമായ ജോർദി ആൽബയും ടീമിലെത്തിയതോടെ ഇന്റർ മിയാമി നായകനെത്തേടി കൂടുതൽ അവസരങ്ങൾ വരുമെന്നുറപ്പാണ്. ഇന്റർ മിയാമിയും ഓർലാണ്ടോ സിറ്റിയും തമ്മിൽ നടന്ന മത്സരത്തിൽ ആൽബ അരങ്ങേറ്റം നടത്തുകയും ചെയ്‌തു.
ലയണൽ മെസിയെ മൈതാനത്ത് ഏറ്റവും മികച്ച രീതിയിൽ മനസിലാക്കുകയും ഒത്തിണക്കത്തോടെ കളിക്കുകയും ചെയ്യുന്ന താരമാണ് ജോർദി ആൽബ. ഏതാനും വർഷങ്ങൾക്ക് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ മെസി തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. തന്റെ നീക്കങ്ങളെക്കുറിച്ച് ആൽബക്കും താരത്തെക്കുറിച്ച് തനിക്കും കൃത്യമായ ധാരണയുണ്ടെന്നും അത് ഒരുമിച്ച് കളിക്കാൻ ഏറ്റവും പ്രിയപ്പെട്ട താരമാക്കി ആൽബയെ മാറ്റുന്നുവെന്നും മെസി പറഞ്ഞിരുന്നു.
Jordi Alba smiles after Messi’s winning goal. BARCA IN OUR BLOOD. WE ARE BARCA💪. 🦩🙏 pic.twitter.com/ypYzxJbh92
— FCB Albiceleste (@FCBAlbiceleste) August 3, 2023
ഓർലാണ്ടോ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ അറുപതാം മിനുട്ടിനു ശേഷമാണ് ആൽബ കളത്തിലിറങ്ങിയത്. അരങ്ങേറ്റത്തിൽ ഗോളോ അസിസ്റ്റോ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ലയണൽ മെസിയുമായുള്ള ഒത്തിണക്കം മൈതാനത്ത് പല തവണ പ്രകടമാക്കാൻ താരത്തിന് കഴിഞ്ഞു. ഒരവസരം ചെറിയൊരു വ്യത്യാസത്തിലാണ് നഷ്‌ടമായത്. ടീമുമായി കൂടുതൽ ഒത്തിണക്കം സ്ഥാപിച്ചെടുത്താൽ ഇതിലും മികച്ച പ്രകടനം നടത്താൻ സ്‌പാനിഷ് താരത്തിന് കഴിയും.
Who's ready for the return of the Messi-Alba connection 🤩#InterMiamiCF #Messi𓃵 pic.twitter.com/teEIdPAHWg
— Inter Miami Watch (@InterMiamiWatch) July 29, 2023
ലയണൽ മെസിയും ജോർദി ആൽബയും ചേരുന്ന കൂട്ടുകെട്ട് യൂറോപ്പിലെ വമ്പൻ ക്ലബുകളുടെ പ്രതിരോധത്തിന് വരെ വലിയ രീതിയിൽ തലവേദന സൃഷ്‌ടിച്ചിട്ടുള്ളതാണ്. ബാഴ്‌സലോണയിൽ ഒരുമിച്ച് കളിക്കുന്ന സമയത്ത് ഇരുവരും ചേർന്ന നീക്കങ്ങളാണ് ടീമിന്റെ മുന്നേറ്റനിറയെ ചലിപ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഇന്റർ മിയാമിയിൽ ഇവർ വലിയ മുന്നേറ്റമുണ്ടാക്കുമെന്നതിൽ സംശയമില്ല. ഇപ്പോൾ പിന്നിൽ നിൽക്കുന്ന ക്ലബ്ബിനെ ഉയർത്തിയെടുക്കാൻ അത് അനിവാര്യവുമാണ്.
Alba Arrival Give More Strength To Messi