കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് ഇത്തവണയും അതാവർത്തിക്കുമെന്നുള്ള സൂചനകൾ നൽകിയാണ് ലിവര്പൂളിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയം നേടിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിലായിപ്പോയിട്ടും അതിനു ശേഷം അതിഗംഭീര തിരിച്ചുവരവ് നടത്തിയ ലിവർപൂൾ പിന്നീട് അഞ്ചു ഗോളുകൾ അടിച്ചു കൂട്ടിയാണ് ആൻഫീൽഡിൽ നടന്ന മത്സരത്തിൽ വിജയം നേടിയത്.
ലിവർപൂളിന് വേണ്ടി ഡാർവിൻ നുനസും മൊഹമ്മദ് സലായും ഗോളുകൾ നേടിയപ്പോൾ റയൽ മാഡ്രിഡിന് വേണ്ടി കരിം ബെൻസിമ, വിനീഷ്യസ് ജൂനിയർ എന്നിവർ ഇരട്ടഗോളുകൾ നേടി. റയൽ മാഡ്രിഡിന്റെ ഒരു ഗോൾ എഡർ മിലിറ്റാവോ ആണ് നേടിയത്. ഗോൾകീപ്പർമാർ വരുത്തിയ പിഴവുകൾ കൊണ്ടു കൂടിയാണ് മത്സരം ശ്രദ്ധിക്കപ്പെട്ടത്. റയൽ മാഡ്രിഡ് ഗോൾകീപ്പർ ക്വാർട്ടുവ മത്സരത്തിൽ വലിയൊരു പിഴവ് വരുത്തി ഗോൾ വഴങ്ങിയപ്പോൾ റയൽ മാഡ്രിഡിന്റെ തിരിച്ചുവരവ് ആരംഭിച്ച ഗോൾ അലിസന്റെ പിഴവിൽ നിന്നായിരുന്നു.
Courtois just did a Donnarumma 😩😭 pic.twitter.com/URIbEepRz7
— Judie Makki (@judiemakki) February 21, 2023
മത്സരത്തിന്റെ പതിനാലാം മിനുട്ടിലാണ് ക്വാർട്ടുവായുടെ പിഴവ് വരുന്നത്. റയൽ മാഡ്രിഡ് താരം നൽകിയ ബാക്ക്പാസ് ഒതുക്കി നിർത്താൻ ശ്രമിച്ചപ്പോൾ അത് കാലിൽ തട്ടി സലാക്കാണ് ലഭിച്ചത്. താരം ഉടനെ തന്നെ അത് വലയിലേക്ക് തട്ടിയിട്ടു. സമാനമായ രീതിയിലാണ് അലിസണും പിഴവ് വരുത്തിയത് ലിവർപൂൾ താരം ബാക്ക് പാസ് നൽകിയത് ക്ലിയർ ചെയ്തപ്പോൾ അത് വിനീഷ്യസിന്റെ ദേഹത്തു തട്ടി വലയിലേക്ക് കയറുകയായിരുന്നു.
First Courtois now Alisson tf is happening 😭 pic.twitter.com/V68nmiqvDQ
— Rick (@RickFCB_) February 21, 2023
മത്സരത്തിൽ വമ്പൻ വിജയം നേടിയതോടെ റയൽ മാഡ്രിഡ് അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നുറപ്പായി. ഇനിയുള്ള മത്സരം റയലിന്റെ മൈതാനത്താണെന്നത് ലിവർപൂളിന് തിരിച്ചു വരാനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നു. ലാ ലീഗയിൽ രണ്ടാം സ്ഥാനത്താണെങ്കിലും യൂറോപ്പിലെ രാജാക്കന്മാർ തങ്ങൾ തന്നെയാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചതാണ് മത്സരത്തിൽ റയൽ മാഡ്രിഡ് വിജയം നേടിയത്.