ബ്ലാസ്റ്റേഴ്‌സിൽ വമ്പൻകൊഴിഞ്ഞു പോക്കിനു സാധ്യത, മൂന്നു വിദേശതാരങ്ങളും ഒരു ഇന്ത്യൻ താരവും ക്ലബ് വിട്ടേക്കും | Kerala Blasters

മൂന്നു വർഷമായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള പരിശീലകൻ ഇവാൻ വുകോമനോവിച്ച് ക്ലബ് വിടുകയാണെന്ന തീരുമാനം ടീമിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം ഇവാൻ വുകോമനോവിച്ചിന് പിന്നാലെ നിരവധി താരങ്ങൾ ക്ലബ് വിടാനുള്ള സാധ്യതയുണ്ട്. പുതിയൊരു സിസ്റ്റം ഉണ്ടാക്കിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം. മൂന്നു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരവും ഇവാന്റെ പദ്ധതികളിൽ പ്രധാനിയുമായ അഡ്രിയാൻ ലൂണയാണ് ക്ലബ് വിടാൻ സാധ്യതയുള്ള ഒരു താരം. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട കളിക്കാരനാണെങ്കിലും ഇവാൻ പോയതിനു പിന്നാലെ ഗോവ […]

ഇവാനു പകരക്കാരൻ ഗോവ പരിശീലകൻ മനോലോ മാർക്വസ്, നീക്കങ്ങളാരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കഴിഞ്ഞ ദിവസമാണ് ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനത്ത് ഇനിയില്ലെന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൂന്നു വർഷമായി ടീമിന്റെ പരിശീലകനായിരുന്ന ഇവാൻ വുകോമനോവിച്ച് ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായിരുന്നു. കിരീടങ്ങളൊന്നും സ്വന്തമാക്കി നൽകാൻ കഴിഞ്ഞില്ലെങ്കിലും ഇവാന് കീഴിൽ ടീം മെച്ചപ്പെട്ടുവെന്ന് ഓരോ ആരാധകനും കരുതുന്നുണ്ട്. ഇവാൻ വുകോമനോവിച്ച് ഇനി ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാകില്ലെന്ന പ്രഖ്യാപനം വന്നതിനാൽ പകരക്കാരൻ ആരാകുമെന്ന ചർച്ചയാണ് ആരാധകരുടെ ഇടയിൽ സജീവമായി നിൽക്കുന്നത്. ഇവാന് പകരക്കാരനായി എത്തുന്നവർ ഇവാനെക്കാൾ മികച്ചവൻ ആയിരിക്കണമെന്ന നിർബന്ധം ഫാൻസിനുണ്ട്. എന്തായാലും അക്കാര്യത്തിൽ […]

ഇവാന്റെ വിടവാങ്ങൽ ബ്ലാസ്റ്റേഴ്‌സിന്റെ അടിത്തറയിളക്കുമോ, ലൂണയെ റാഞ്ചാൻ വമ്പന്മാർ രംഗത്ത് | Adrian Luna

തീർത്തും അപ്രതീക്ഷിതമായാണ് ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനം ഒഴിയുകയാണെന്ന പ്രഖ്യാപനം വന്നത്. തുടർച്ചയായ മൂന്നു സീസണുകളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പ്ലേ ഓഫ് കളിപ്പിച്ച, ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായ അദ്ദേഹം സ്വന്തം താത്പര്യപ്രകാരമാണ് സ്ഥാനം ഒഴിഞ്ഞതെന്നു റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അക്കാര്യത്തിൽ വ്യക്തമായ ചിത്രം ഇതുവരെ ലഭിച്ചിട്ടില്ല. ഇവാൻ വുകോമനോവിച്ച് ക്ലബ് വിടുന്നത് ബ്ലാസ്റ്റേഴ്‌സിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാക്കുമെന്നു തന്നെയാണ് ലഭിക്കുന്ന സൂചനകൾ. ഇവാന്റെ പദ്ധതികളിൽ പ്രധാനികളായ പല താരങ്ങളും ക്ലബ് വിടാനുള്ള സാധ്യതയുണ്ട്. അതിനു […]

തീരുമാനമെടുത്തത് ഇവാൻ തന്നെ, ഐഎസ്എൽ ക്ലബിൽ നിന്നും സെർബിയൻ പരിശീലകന് ഓഫർ | Ivan Vukomanovic

ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനത്ത് നിന്നും പടിയിറങ്ങുന്നുവെന്ന വാർത്ത ആരാധകർക്ക് വലിയ ഞെട്ടലാണ് നൽകിയത്. ചരിത്രത്തിൽ ആദ്യമായി മൂന്നു സീസണുകളിൽ തുടർച്ചയായി ക്ലബ്ബിനെ പ്ലേ ഓഫിലെത്തിച്ച അദ്ദേഹം ഒരു സീസൺ കൂടി ടീമിനൊപ്പം തുടരുമെന്ന് ഏവരും പ്രതീക്ഷിച്ചു നിൽക്കെയാണ് അപ്രതീക്ഷിതമായ പ്രഖ്യാപനം ഉണ്ടായത്. ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള തീരുമാനം ഇവാൻ വുകോമനോവിച്ച് തന്നെയാണ് എടുത്തതെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇവാന് കീഴിൽ ക്ലബ് മികച്ച പ്രകടനം നടത്തിയെന്ന് ഏവരും കരുതുമ്പോഴും അദ്ദേഹം പൂർണമായും തൃപ്‌തനായിരുന്നില്ല. ഒഡിഷ എഫ്‌സിക്കെതിരെ നടന്ന […]

ഇവാനോട് ഗുഡ് ബൈ പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്, ഔദ്യോഗിക പ്രഖ്യാപനവുമായി ക്ലബ് | Kerala Blasters

തീർത്തും അപ്രതീക്ഷിതമായി പരിശീലകൻ ഇവാൻ വുകോമനോവിച്ച് ക്ലബ് വിടുകയാണെന്നു പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. തുടർച്ചയായ മൂന്നു സീസണുകളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പ്ലേ ഓഫ് കളിപ്പിച്ച ഇവാൻ വുകോമനോവിച്ച് ക്ലബ് വിടുകയാണെന്ന് അൽപ്പസമയം മുൻപാണ് ക്ലബ് പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ക്ലബ് പ്രഖ്യാപനം നടത്തിയത്. “ഹെഡ് കോച്ചായ ഇവാൻ വുകോമനോവിച്ചിനോട് ക്ലബ് ഗുഡ് ബൈ പറയുന്നു. ക്ലബിനോടുള്ള ഇവാന്റെ ആത്മാർത്ഥമായ സമീപനത്തോടും അദ്ദേഹത്തിന്റെ നേതൃഗുണത്തിനും ഞങ്ങൾ നന്ദി അറിയിക്കുകയാണ്. മുൻപോട്ടുള്ള യാത്രയിൽ അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും […]

മുപ്പത്തിരണ്ടുകാരൻ ലെസ്കോക്ക് പകരക്കാരൻ മുപ്പത്തിമൂന്നു വയസുള്ള താരം, ബ്ലാസ്റ്റേഴ്‌സിന്റെ നീക്കത്തിന് പിന്നിലെ കാരണമെന്ത് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസൺ അവസാനിച്ചതിനു പിന്നാലെ അടുത്ത സീസണിലേക്കുള്ള ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നു വരികയാണ്. നോവ സദൂയിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാർകോ ലെസ്‌കോവിച്ചിന് പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയെന്നും വാർത്തകളിൽ നിറയുന്നു. ഓസ്‌ട്രേലിയൻ ലീഗിൽ ബ്രിസ്‌ബേൻ റോറിനു വേണ്ടി കളിക്കുന്ന ടോം അൽഡ്രെഡിനെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. സ്‌കോട്ടിഷ് താരത്തിന്റെ ട്രാൻസ്‌ഫർ ഏറെക്കുറെ ഉറപ്പിച്ചുവെന്നാണ് ലഭ്യമായ സൂചനകൾ. അതേസമയം മുപ്പത്തിരണ്ടുകാരനും ഇന്ത്യൻ ഫുട്ബോളിൽ […]

ഇനി ഞാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകനായിരിക്കും, ഭാവിയെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ഫെഡോർ ചെർണിച്ച് | Fedor Cernych

അഡ്രിയാൻ ലൂണക്ക് പരിക്കേറ്റപ്പോൾ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരമാണ് ഫെഡോർ ചെർണിച്ച്. യൂറോപ്യൻ രാജ്യമായ ലിത്വാനിയയുടെ നായകനായ ഫെഡോറിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. യൂറോപ്പിലെ വമ്പൻ പോരാട്ടങ്ങളിൽ പങ്കെടുത്ത് മിന്നും ഗോളുകൾ നേടിയ താരത്തിൽ ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ആരാധകരുടെ പ്രതീക്ഷ ഏറെക്കുറെ കാത്തു സൂക്ഷിക്കാൻ താരത്തിന് കഴിഞ്ഞു. ഇന്ത്യയിൽ ആദ്യമായി കളിക്കുന്ന താരം ഏഴു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങി മൂന്നു ഗോളും ഒരു അസിസ്റ്റുമാണ് സ്വന്തമാക്കിയത്. അതിൽ ഒഡിഷക്കെതിരെ പ്ലേ ഓഫിൽ […]

സ്‌കോട്ടിഷ് വൻമതിലിന്റെ ഫോളോവിങ് ലിസ്റ്റിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടങ്ങൾ, ഇനി ഔദ്യോഗിക സ്ഥിരീകരണം വന്നാൽ മതി | Tom Aldred

സ്‌കോട്ടിഷ് പ്രതിരോധതാരമായ ടോം അൽഡ്രെഡ് അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സി അണിയുമെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരുന്നു. ഈ സീസൺ അവസാനിക്കുന്നതോടെ ഓസ്‌ട്രേലിയൻ ക്ലബായ ബ്രിസ്‌ബേൻ റോറുമായുള്ള കരാർ അവസാനിക്കുന്ന താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങൾക്ക് നിറം പകരുന്ന സൂചനകളാണ് ലഭിക്കുന്നത്. നേരത്തെ താരം ഇട്ട ചിത്രത്തിന് കീഴിലുള്ള സഹതാരത്തിന്റെ കമന്റ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കേരളത്തിൽ എല്ലാ സന്തോഷവും ഉണ്ടാകട്ടെയെന്ന ആശംസയാണ് സഹതാരവും ഇംഗ്ലണ്ടിൽ ജനിച്ച ശ്രീലങ്കൻ ദേശീയ ടീമിലെ കളിക്കാരനായ […]

ദിമിത്രിയോസിനു ബ്ലാസ്റ്റേഴ്‌സ് വിട്ടു പോകാനാവില്ല, താരം തുടരുമെന്ന കാര്യത്തിൽ പുതിയ പ്രതീക്ഷ | Dimitrios

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസൺ പൂർണമായും അവസാനിച്ചു. പരിക്കിന്റെ തിരിച്ചടികൾ നേരിട്ട ടീം ഒഡിഷ എഫ്‌സിക്കെതിരെ പ്ലേ ഓഫിൽ പരിമിതമായ വിഭവങ്ങളെ വെച്ച് പൊരുതിയെങ്കിലും ചെറിയ പിഴവുകൾ മുതലെടുത്ത് ആതിഥേയർ വിജയിച്ചു കയറി. ഇതോടെ അടുത്ത സീസണിൽ പ്രതീക്ഷയർപ്പിച്ചു നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സും ആരാധകരും. അടുത്ത സീസണിലേക്ക് പോകുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുള്ള പ്രധാന ആശങ്ക ടീമിന്റെ സൂപ്പർ സ്‌ട്രൈക്കർ ദിമിത്രിയോസ് ദയമെന്റാക്കോസിന്റെ കരാർ പുതുക്കിയിട്ടില്ലെന്നതാണ്. കഴിഞ്ഞ രണ്ടു സീസണുകളായി ഇന്ത്യൻ സൂപ്പർ […]

ഫാൻ പവറിൽ നമ്മളെ വെല്ലാൻ മറ്റാരുമില്ല, ബ്രസീലിയൻ ക്ലബിനെയും തൂക്കിയടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ പത്താം സീസൺ പിന്നിടുമ്പോഴും ഒരു കിരീടം പോലും നേടാൻ കഴിയാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ഈ നിരാശകൾക്കിടയിലും കേരള ബ്ലാസ്റ്റേഴ്‌സിന് അഭിമാനിക്കാൻ കഴിയുന്ന ഒന്നുണ്ട്. അത് ടീമിന് സജീവമായ പിന്തുണ നൽകുന്ന ആരാധകരുടെ കരുത്താണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച ഫാൻബേസാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റേത്. ഈ സീസണും നിരാശയോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം അവസാനിപ്പിച്ചതെങ്കിലും അഭിമാനിക്കാൻ ആരാധകർ വക നൽകുന്നുണ്ട്. ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ മികച്ച ഫാൻബേസുകളിൽ […]