ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മെസി ബാഴ്‌സലോണയിൽ എത്തിയത് പതിനഞ്ചു സ്യൂട്ട്കേസുകളും കൊണ്ടാണെന്നത് താരത്തിന്റെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ആളിക്കത്തിക്കുന്ന ഒന്നായിരുന്നു. ഇപ്പോഴും ബാഴ്‌സലോണയിൽ തന്നെയുള്ള ലയണൽ മെസി ഇന്ന് തന്റെ അടുത്ത സുഹൃത്തുക്കളെ സന്ദർശിച്ച് ട്രാൻസ്‌ഫർ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
രണ്ടു വർഷങ്ങൾക്ക് മുൻപ് അപ്രതീക്ഷിതമായാണ് ലയണൽ മെസി ബാഴ്‌സലോണ വിട്ടത്. ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധികൾ കാരണം പുതിയ കരാർ നൽകാൻ കഴിയില്ലെന്നതായിരുന്നു മെസിയെ ഒഴിവാക്കാൻ കാരണമായത്. അതിനു മുൻപ് സ്‌പാനിഷ് ലീഗ് അടക്കി ഭരിച്ചിരുന്ന താരത്തിന്റെ ട്രാൻസ്‌ഫറിനെ കുറിച്ച് ബാഴ്‌സലോണയുടെ പ്രധാന എതിരാളികളായ റയൽ മാഡ്രിഡിന്റെ പരിശീലകൻ കാർലോ ആൻസലോട്ടി കഴിഞ്ഞ ദിവസം പ്രതികരിക്കുകയുണ്ടായി.
Real Madrid's Ancelotti comments on Messi's possible return to Barça https://t.co/qbBE3YOWfS
— SPORT English (@Sport_EN) April 24, 2023
“തനിക്കിഷ്‌ടമുള്ളതെല്ലാം മെസിക്ക് ചെയ്യാൻ കഴിയും, ബാഴ്‌സലോണയുടെ കാര്യവും അങ്ങിനെ തന്നെയാണ്. അതെനിക്കൊരു വിഷയമേ അല്ല. ഒരു കളിക്കാരൻ എന്ന നിലയിൽ മെസിയെ എനിക്കിഷ്ടമാണ്. താരം തിരിച്ചു വരുന്നത് സ്‌പാനിഷ് ഫുട്ബോളിനെ സംബന്ധിച്ച് നല്ലൊരു കാര്യമാണ്. പക്ഷെ അത് മെസിയും ബാഴ്‌സയും തമ്മിലുള്ള ഇടപാടുകളാണ്.” ഒസാസുനക്കെതിരായ മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആൻസലോട്ടി പറഞ്ഞു.
ലയണൽ മെസി പോയ കഴിഞ്ഞ സീസണിൽ ബാഴ്‌സലോണ വലിയ പ്രതിസന്ധി അഭിമുഖീകരിച്ചിരുന്നു. ലീഗിൽ താഴേക്ക് പോയ ടീം സാവി പരിശീലകനായി എത്തിയതിനു ശേഷമാണ് മെച്ചപ്പെട്ടത്. ഈ സീസണിൽ തിരിച്ചു വന്ന ടീം ലീഗ് കിരീടം നേടാനുള്ള സാധ്യത നിലനിർത്തുന്നുണ്ട്. അതേസമയം ചാമ്പ്യൻസ് ലീഗിൽ ഇക്കഴിഞ്ഞ രണ്ടു സീസണുകളിലും ഗ്രൂപ്പ് ഘട്ടം കടക്കാൻ ബാഴ്‌സലോണക്ക് കഴിഞ്ഞില്ല. മെസി വന്നാൽ അതിനു പരിഹാരമുണ്ടാകുമെന്ന് തീർച്ചയാണ്.
Ancelotti Comments On Lionel Messi Barcelona Return