മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി സ്വന്തം മൈതാനത്ത് ഇറങ്ങുമ്പോൾ റയൽ മാഡ്രിഡിനെ സംബന്ധിച്ചുണ്ടായിരുന്ന പ്രധാനപ്പെട്ട ആശങ്ക അവരുടെ പ്രധാന സ്‌ട്രൈക്കറായ എർലിങ് ഹാലൻഡിനെ എങ്ങിനെ പൂട്ടും എന്നതായിരുന്നു. കായികശേഷിയും വേഗതയും സ്കോറിങ് മികവുമെല്ലാം ഒരുപോലെ ഒത്തിണങ്ങിയ നോർവീജിയൻ താരത്തെ കരുത്തും സാങ്കേതിക മികവും കൊണ്ട് പിടിച്ചുകെട്ടുകയെന്നത് പ്രതിരോധനിര താരങ്ങൾക്ക് തലവേദനയാണ്.
മത്സരത്തിന് മുൻപ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ യുവതാരമായ റോഡ്രിഗോ പറഞ്ഞത് ഹാലൻഡിനെ എങ്ങിനെയാണ് പൂട്ടുകയെന്നത് തങ്ങൾക്ക് അറിയില്ലെന്നാണ്. എന്നാൽ മത്സരം തീർന്നപ്പോൾ കയ്യടി നേടുന്നത് ഇക്കഴിഞ്ഞ സമ്മറിൽ ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ പ്രതിരോധതാരമായ അന്റോണിയോ റുഡിഗറാണ്. ഈ സീസണിൽ യൂറോപ്പിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരത്തെ പൂട്ടുകയെന്ന തന്റെ ജോലി വളരെ ഭംഗിയായി താരം നിറവേറ്റി.
Erling Haaland was averaging a Champions League goal every 58 minutes in his career.
— ESPN UK (@ESPNUK) May 9, 2023
Until he came up against Antonio Rudiger 😏 pic.twitter.com/ATjbm5yJ39
കുറച്ചുകൂടി കായികപരമായി നടന്ന മത്സരത്തിൽ കരുത്തു കൊണ്ടും കടുപ്പമേറിയ പ്രവൃത്തികൾ കൊണ്ടും ഹാലൻഡിനെ തടുക്കുക എന്ന പദ്ധതിയാണ് റുഡിഗർ നടപ്പാക്കിയത്. പരുക്കൻ ഫൗളുകൾക്ക് യാതൊരു മടിയും ജർമൻ താരം കാണിച്ചില്ല. വെറും ഇരുപത്തിയൊന്ന് ടച്ചുകൾ മാത്രമാണ് മത്സരത്തിൽ ഹാലാൻഡിന് ഉണ്ടായിരുന്നതെന്നത് റുഡിഗാർ എത്രത്തോളം ഭംഗിയായി തന്റെ കടമ നിർവഹിച്ചുവെന്ന് വ്യക്തമാക്കുന്നു. ആൽബ കൂടെയുള്ളപ്പോൾ ഹാലാൻഡ് പ്രതിരോധം ഒന്ന് പൊട്ടിച്ചെങ്കിലും ഓസ്ട്രിയൻ താരം അത് കൈകാര്യം ചെയ്‌തു.
ആക്രമണോത്സുകതയും നിർഭയത്വവും നിറഞ്ഞ സമീപനം കൊണ്ട് തന്നെയാണ് ഹാലൻഡിനെ പോലൊരു വലിയ ശരീരത്തെ മത്സരത്തിലുടനീളം റുഡിഗാർ വിടാതെ പിടിച്ചത്. ടീമിലെ മറ്റൊരു പ്രധാന പ്രതിരോധതാരമായ മിലിറ്റാവോയുടെ അഭാവത്തിലാണ് റുഡിഗർ തിളങ്ങിയതെന്നത് റയൽ മാഡ്രിഡിന് അടുത്ത പാദത്തിൽ കൂടുതൽ ആത്മവിശ്വാസം നൽകുന്നു. എന്തായാലും ചെൽസിയിൽ നിന്നും ഫ്രീ ഏജന്റായി സമ്മറിൽ ടീമിലെത്തിയ താരം റയൽ മാഡ്രിഡ് ആരാധകരുടെ കയ്യടി നേടുകയാണ്.
Antonio Rudiger Keep Erling Haaland Quiet In UCL Semi