ഖത്തർ ലോകകപ്പിന് ശേഷം അർജന്റീന ടീം ആദ്യമായി കളിക്കാൻ പോകുന്ന മത്സരങ്ങൾക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. മാർച്ച് ഇരുപത്തിമൂന്ന്, ഇരുപത്തിയെട്ട് തീയതികളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തർ ലോകകപ്പിൽ നേടിയ ഐതിഹാസികമായ വിജയം ആരാധകർക്ക് മുന്നിൽ ആഘോഷിക്കുകയെന്ന ഉദ്ദേശത്തോടെ നടത്തുന്ന മത്സരങ്ങൾ അർജന്റീനയിൽ വെച്ചാണ് നടക്കാൻ പോകുന്നത്.
ലോകകപ്പ് വിജയം ആഘോഷിക്കാൻ നടത്തുന്ന മത്സരമായതിനാൽ തന്നെ വലിയ എതിരാളികൾക്കെതിരെ അർജന്റീന മത്സരം കളിക്കുന്നില്ല. അനായാസം വിജയം നേടാൻ കഴിയുന്ന എതിരാളികൾക്കെതിരെയാണ് അർജന്റീന സൗഹൃദമത്സരം കളിക്കുന്നത്. മാർച്ച് ഇരുപത്തിമൂന്നിനു നടക്കുന്ന ആദ്യത്തെ മത്സരത്തിൽ അവർ പനാമയെ നേരിടുമ്പോൾ അതിനു ശേഷം നടക്കുന്ന മത്സരത്തിൽ കുറകാവോ ദേശീയ ടീമിനെതിരെ ഇറങ്ങും.
Argentina national team list for March matches, Alejandro Garnacho included. https://t.co/Afy5p6HThq pic.twitter.com/y2dFH5Etcf
— Roy Nemer (@RoyNemer) March 3, 2023
നിരവധി യുവതാരങ്ങളെ ലയണൽ സ്കലോണി അർജന്റീന ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാന മത്സരങ്ങളല്ലാത്തതിനാൽ തന്നെ ഇവരിൽ പലർക്കും അവസരങ്ങൾ നൽകി അടുത്ത ടീമിനെ വാർത്തെടുക്കാനാവും പരിശീലകൻ ശ്രമിക്കുന്നുണ്ടാവുക. ഗോൾകീപ്പർമാർ: ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്), ജെറോണിമോ റുള്ളി (അയാക്സ്), എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല)
പ്രതിരോധ താരങ്ങൾ: ജുവാൻ ഫോയ്ത്ത് (വിയ്യാറയൽ), ഗോൺസാലോ മോണ്ടിയേൽ (സെവിയ്യ), നഹുവൽ മോളിന (അത്ലറ്റിക്കോ മാഡ്രിഡ്), നെഹ്യൂൻ പെരസ് (ഉഡിനീസ്), ജർമ്മൻ പെസെല്ല (റിയൽ ബെറ്റിസ്), ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം ഹോസ്പർ), നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക), ലിസാൻഡ്രോ മാർട്ടിനെസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), നിക്കോളാസ് ടാഗ്ലിയാഫിക്കോ (ലിയോൺ), മാർക്കോസ് അക്യൂന (സെവില്ല), ലൗടാരോ ബ്ലാങ്കോ (എൽഷേ)
What do you think of Argentina's list of players for March, the first as World Cup champions? 🇦🇷 pic.twitter.com/waRuaMgC9U
— Roy Nemer (@RoyNemer) March 3, 2023
മധ്യനിര താരങ്ങൾ: ലിയാൻഡ്രോ പരേഡസ് (യുവന്റസ്), ഗൈഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്), എൻസോ ഫെർണാണ്ടസ് (ചെൽസി) മാക്സിമോ പെറോൺ (മാഞ്ചസ്റ്റർ സിറ്റി), എസ്ക്വിയൽ പലാസിയോസ് (ബേയർ ലെവർകുസെൻ), റോഡ്രിഗോ ഡി പോൾ (അത്ലറ്റിക്കോ മാഡ്രിഡ്), ഫാകുണ്ടോ ബ്യൂണനോട്ടെ (ബ്രൈറ്റൺ), തിയാഗോ അൽമാഡ (അറ്റ്ലാന്റ യുണൈറ്റഡ്), ജിയോവാനി ലോ സെൽസോ (വില്ലറയൽ), അലക്സിസ് മാക് അലിസ്റ്റർ (ബ്രൈറ്റൺ)
മുന്നേറ്റനിര: എയ്ഞ്ചൽ ഡി മരിയ (യുവന്റസ്), ഏഞ്ചൽ കൊറിയ (അത്ലറ്റിക്കോ മാഡ്രിഡ്), എമിലിയാനോ ബ്യൂണ്ടിയ (ആസ്റ്റൺ വില്ല), വാലന്റൈൻ കാർബോണി (ഇന്റർ), ലയണൽ മെസ്സി (പിഎസ്ജി), പൗലോ ഡിബാല (എഎസ് റോമ), ലൗടാരോ മാർട്ടിനെസ് (ഇന്റർ), ജൂലിയൻ അൽവാരസ് (മാഞ്ചസ്റ്റർ സിറ്റി), അലജാൻഡ്രോ ഗാർനാച്ചോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), നിക്കോളാസ് ഗോൺസാലസ് (ഫിയോറന്റീന), അലജാൻഡ്രോ ഗോമസ് (സെവില്ല)