കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയുടെ വിജയം ഭാഗ്യം കൊണ്ടാണെന്നും കൂടുതൽ മികച്ച പ്രകടനം നടത്തിയത് കൊളംബിയൻ ടീമാണെന്നും അഭിപ്രായപ്പെട്ട് കൊളംബിയൻ സ്‌ട്രൈക്കറായ ജോൺ കൊർഡോബ. മത്സരത്തിന്റെ രണ്ടാം പകുതിയിൽ മാക് അലിസ്റ്റർ നടത്തിയ ഫൗളിന് റഫറി പെനാൽറ്റി നൽകാതിരുന്ന തീരുമാനത്തെയും താരം വിമർശിക്കുകയുണ്ടായി.
“ഞങ്ങൾ വിജയിക്കാനും കിരീടം നേടാനും ഉറപ്പിച്ചു തന്നെയായിരുന്നു മത്സരത്തിൽ കളിച്ചിരുന്നത്. എന്നാൽ ചില കാര്യങ്ങൾ സംഭവിച്ചത് വിശദീകരിക്കുവാൻ ഇപ്പോഴും സാധ്യമല്ല. ഞങ്ങളെല്ലാവരും ആ പെനാൽറ്റി കൃത്യമായി കണ്ടിരുന്നു, എന്നാൽ റഫറി മറ്റെന്തോ ആണു കണ്ടത്. ആ പെനാൽറ്റി നൽകിയിരുന്നെങ്കിൽ മത്സരഫലം തന്നെ മറ്റൊന്നായി മാറിയേനെ.”
Argentina empezando a robar, penalti de Mac Allister sobre Córdoba no pitado.
Vargentina asaltando a Colombia.
pic.twitter.com/nIQhQcPJwt— 𝐒𝐚𝐦𝐮 (@SamuuRM) July 15, 2024
“ഒരു ഫൈനൽ വിജയിക്കാനാവശ്യമായ ഭാഗ്യം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നില്ലെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ അവർക്കത് ഉണ്ടായിരുന്നു. ഞങ്ങൾ അർജന്റീനയെക്കാൾ മികച്ച പ്രകടനം മത്സരത്തിൽ നടത്തി. അവർക്കൊപ്പം ഭാഗ്യമുണ്ടായിരുന്നു, അവർ മത്സരം വിജയിച്ചു, ഞങ്ങൾക്കതിൽ നിരാശയൊന്നുമില്ല. ഞങ്ങൾ നന്നായി കളിച്ചു, ആരെയും വിലയിരുത്താനുള്ള സമയമല്ല ഇത്.”
“ടീം വളരെ മികച്ച പ്രകടനമാണ് നടത്തിയത്. ഞങ്ങൾ റിസ്‌ക് എടുക്കുകയും ചെയ്‌തിരുന്നു. ഫൈനലുകൾ വളരെ കടുപ്പമേറിയ മത്സരങ്ങളായിരിക്കും, അതിൽ ഒരുപാട് ഗോളുകൾ പിറക്കുന്നത് വളരെ അപൂർവമായി സംഭവിക്കുന്ന കാര്യമാണ്. അർജന്റീന പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തുന്നതിനു വേണ്ടിയാണ് കളിച്ചത്, അവസാന മിനുട്ടിൽ അവർ ഗോൾ കണ്ടെത്തുകയും ചെയ്‌തു.” കൊർഡോബ പറഞ്ഞു.
ഒരിടവേളക്ക് ശേഷം കൊളംബിയ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടൂർണമെന്റ് ആയിരുന്നു കോപ്പ അമേരിക്ക. അർജന്റൈൻ പരിശീലകനായ നെസ്റ്റർ ലോറെൻസോയുടെ കീഴിൽ ഗംഭീര പ്രകടനമാണ് അർജന്റീന ടീം നടത്തിയത്. അടുത്ത ലോകകപ്പിലും കാണികളെ ആവേശം കൊള്ളിക്കാൻ കൊളംബിയ ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.