ലോകചാമ്പ്യന്മാരായ അർജന്റീന 2024 മാർച്ച് മാസത്തിലെ സൗഹൃദമത്സരങ്ങൾ യൂറോപ്യൻ ടീമുകളുമായി കളിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ യൂറോ കപ്പിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടുമായാണ് അർജന്റീന കളിക്കുകയെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നതെങ്കിലും കഴിഞ്ഞ ദിവസത്തോടെ ആ സാധ്യതകൾ പൂർണമായും ഇല്ലാതായി. ബ്രസീലും ഇംഗ്ലണ്ടും കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനം പ്രകാരം ഈ രണ്ടു ടീമുകളുമാണ് മാർച്ചിൽ നടക്കുന്ന സൗഹൃദമത്സരത്തിൽ ഏറ്റുമുട്ടുന്നത്.
അടുത്ത വർഷം കോപ്പ അമേരിക്ക നടക്കാൻ പോകുന്നതിനാൽ അതിനു മുന്നോടിയായി മികച്ച ടീമുകളുമായി മത്സരങ്ങൾ കളിക്കേണ്ടത് അർജന്റീനക്ക് ആവശ്യമാണ്. അതുകൊണ്ടാണ് യൂറോപ്പിൽ നിന്നുള്ള ടീമുകളുമായി കളിക്കാൻ അർജന്റീന തീരുമാനിച്ചത്. ലോകകപ്പ്, ഫൈനലൈസിമ പോരാട്ടങ്ങൾ മാറ്റി നിർത്തിയാൽ അർജന്റീന യൂറോപ്യൻ ടീമുകളുമായി കളിച്ചിട്ട് വർഷങ്ങളായി. 2019ലാണ് അവർ അവസാനമായി യൂറോപ്പിൽ നിന്നുള്ള ഒരു ടീമിനെതിരെ കളിക്കുന്നത്.
❌🏴 Inglaterra disputará amistosos ante Brasil y Bélgica en marzo 2024, de esta manera NO JUGARÁ ante Argentina.
🚨🇦🇷 Las OPCIONES que le quedan a la Selección según lo que se había informado:
🇵🇹 Portugal
🇩🇪 Alemania
🇳🇱 Países Bajos
🇫🇷 Francia⁉️ ¿Con cuál te gustaría jugar? pic.twitter.com/TBzaWaNfMR
— Sudanalytics (@sudanalytics_) November 6, 2023
ഇംഗ്ലണ്ടുമായുള്ള സൗഹൃദമത്സരം നടക്കില്ലെന്ന് ഉറപ്പായതോടെ യൂറോപ്പിൽ നിന്നുള്ള മറ്റു ടീമുകളെയാവും അർജന്റീന സൗഹൃദമത്സരത്തിനായി പരിഗണിക്കുന്നത്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം നാല് ടീമുകളുമായാണ് അർജന്റീന സൗഹൃദമത്സരം കളിക്കാനുള്ള സാധ്യതയുള്ളത്. പോർച്ചുഗൽ, അർമേനിയ, നെതർലാൻഡ്‌സ്, ഫ്രാൻസ് എന്നിവയാണ് ആ രാജ്യങ്ങൾ. ഇതിൽ പോർചുഗലിനെതിരെ അർജന്റീന കളിക്കാനാവും ആരാധകർ കാത്തിരിക്കുന്നത്.