അർജന്റീന ദേശീയ ടീമിന്റെ സമീപകാലത്തെ ഫോം അവിശ്വസനീയമായ ഒന്നാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ലോകകപ്പ് അടക്കം സാധ്യമായ മൂന്നു പ്രധാന കിരീടങ്ങളും അർജന്റീന സ്വന്തമാക്കി. അതിനു പുറമെ ചരിത്രത്തിലെ തന്നെ ഒരു ദേശീയ ടീമിന്റെ ഏറ്റവും മികച്ച അപരാജിത കുതിപ്പുകളിലൊന്നും അർജന്റീന ഇക്കാലയളവിൽ നേടിയിരുന്നു.
അർജന്റീന ദേശീയ ടീമിന്റെ മികച്ച പ്രകടനത്തിനൊപ്പം അർജന്റീന താരങ്ങളുടെ ഗംഭീര പ്രകടനവും ശ്രദ്ധിക്കപ്പെടുന്നുണ്ട്. പ്രധാനമായും ഇറ്റാലിയൻ ലീഗിലാണ് അർജന്റീനയുടെ താരങ്ങൾ ഗംഭീര പ്രകടനം നടത്തുന്നത്. ഇന്റർ മിലാൻ താരം ലൗടാരോ മാർട്ടിനസ്, റോമ താരമായ പൗളോ ഡിബാല, യുവന്റസിൽ നിന്നും ലോണിൽ ഫ്രോസിനോണിൽ കളിക്കുന്ന മാതിയാസ് സൂളെ എന്നിവരാണ് ഇറ്റാലിയൻ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന അർജന്റീന താരങ്ങൾ.
🔝 Lautaro Martínez, Paulo Dybala y Matías Soulé están dentro del TOP 5 de máximos goleadores de la actual liga italiana.
🫡🇦🇷 Argentina presente. pic.twitter.com/GneULFhHdh
— dataref (@dataref_ar) February 28, 2024
ലോകകപ്പിൽ നിറം മങ്ങിയെങ്കിലും ഇന്റർ മിലാനു വേണ്ടി മിന്നുന്ന പ്രകടനമാണ് ടീമിന്റെ നായകനായ ലൗടാരോ നടത്തുന്നത്. നിലവിൽ സീരി എ ടോപ് സ്കോറർമാരിൽ 23 ഗോളുമായി ബഹുദൂരം മുന്നിലാണ് ലൗടാരോ. രണ്ട് അസിസ്റ്റുകൾ അടക്കം ഈ സീസണിൽ 25 ഗോളുകളിൽ പങ്കാളിയായ താരത്തിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ലീഗിൽ ഒന്നാം സ്ഥാനത്താണ് ഇന്റർ മിലാൻ.
യുവന്റസ് വിട്ട് റോമയിലെത്തിയ ഡിബാലയുടെ ഫോമിനെ പരിശീലകൻ മാറിയതൊന്നും യാതൊരു തരത്തിലും സ്വാധീനിച്ചിട്ടില്ല. പതിനൊന്നു ഗോളുകൾ നേടി സീരി എ ടോപ് സ്കോറർമാരിൽ നാലാം സ്ഥാനത്തു നിൽക്കുന്ന അർജന്റീന താരം ആറ് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഡി റോസി പരിശീലകനായതിനു ശേഷം കൂടുതൽ മികച്ച പ്രകടനം നടത്തുന്ന റോമ ടോപ് ഫോറിൽ എത്താനുള്ള ശ്രമമാണ് നടത്തുന്നത്.
Golazo della serata!!
Lautaro "Il Toro" Martinez.
Che cosa sei Capitano 🖤💙#IMInter pic.twitter.com/iR5uKPKdUh
— The Dude (Viky Rourke una notte al gabbio) (@vicyago66) February 28, 2024
ഫിറോസിനോണിൽ ആദ്യത്തെ സീസൺ കളിക്കുന്ന സൂളെ ടീമിനായി അവിശ്വസനീയമായ ഫോമിലാണ് കളിക്കുന്നത്. പത്ത് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ താരത്തിന് വെറും ഇരുപത് വയസ് മാത്രമാണ് പ്രായം. ലീഗിൽ പതിനാറാം സ്ഥാനത്താണ് ക്ലബ് നിൽക്കുന്നതെങ്കിലും അടുത്ത സീസണിൽ സൂളെയെ യുവന്റസ് ജേഴ്സിയിൽ തന്നെ കാണാൻ കഴിയുമെന്നതിൽ സംശയമില്ല.
അർജന്റീന മുന്നേറ്റനിര താരങ്ങളുടെ ഈ ഫോം ആരാധകർക്ക് വലിയൊരു പ്രതീക്ഷയാണ്. ജൂൺ മാസത്തിൽ കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കാനിരിക്കെ ടീമിലെ താരങ്ങളുടെ ഗംഭീര പ്രകടനം അർജന്റീനക്ക് കിരീടപ്രതീക്ഷ നൽകുന്നു. ഈ താരങ്ങൾക്ക് പുറമെ മറ്റു ലീഗുകളിലും നിരവധി അർജന്റീന താരങ്ങൾ മികച്ച പ്രകടനം അവരുടെ ക്ലബിനു വേണ്ടി നടത്തുന്നുണ്ട്.
Argentina Players Dominating In Serie A