ലയണൽ മെസിയെ സംബന്ധിച്ച് ഒരുപാട് ആശങ്കകൾ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. ചിലിക്കെതിരെ നടന്ന മത്സരത്തിൽ താരം പരിക്കിന്റെ ലക്ഷണങ്ങൾ കാണിച്ചത് ആരാധകർക്ക് വലിയ ടെൻഷൻ ഉണ്ടാക്കിയ കാര്യമാണ്. മത്സരത്തിൽ മെസി മുഴുവൻ സമയം കളിച്ചെങ്കിലും അതിനു ശേഷം പുറത്തു വന്ന റിപ്പോർട്ടുകളിൽ മെസിക്ക് ക്വാർട്ടർ ഫൈനൽ നഷ്‌ടപ്പെട്ടേക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു.
പെറുവിനെതിരായ മത്സരത്തിൽ ലയണൽ മെസി ഒരു മിനുട്ട് പോലും കളിച്ചിരുന്നില്ല. ആ മത്സരത്തിൽ വിജയം നേടിയതിനു ശേഷം അർജന്റീനയിലെ ഏതാനും താരങ്ങൾ മെസിയുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് നൽകിയിരുന്നു. മെസിയുടെ കാര്യത്തിൽ ആശങ്കകളൊന്നും വേണ്ടെന്നാണ് ലൗടാരോ, എമി മാർട്ടിനസ്, ഏഞ്ചൽ ഡി മരിയ എന്നിവർ പറഞ്ഞത്.
🇦🇷 Lautaro Martínez: "Leo is fine, we hope he can be in the next game. I dedicated the goal to him because I know what Leo means to us.
🇦🇷 Di Maria: "Leo is fine, he's recovering, we hope he will be ready for the next game. Today's victory is for him.
🇦🇷 Dibu: "It was better… pic.twitter.com/em8e0mjFf0
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 30, 2024
“ലയണൽ മെസി സുഖമായിരിക്കുന്നു. അടുത്ത മത്സരത്തിന് താരം ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞാൻ നേടിയ ഗോളുകൾ താരത്തിന് സമർപ്പിക്കുകയാണ്. കാരണം ഞങ്ങൾക്ക് ലിയോ എന്താണെന്ന് എനിക്ക് നന്നായി അറിയാം.” രണ്ടു ഗോളുകൾ നേടി അർജന്റീനയെ വിജയത്തിലെത്തിച്ചതിനു ശേഷം ലൗടാരോ മാർട്ടിനസ് മാധ്യമങ്ങളോട് പറഞ്ഞു.
“ലിയോക്ക് സുഖമാണ്. അടുത്ത മത്സരത്തിന് താരം തയ്യാറാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്നത്തെ വിജയം മെസിക്ക് സമർപ്പിക്കുകയാണ്.” ഏഞ്ചൽ ഡി മരിയ പറഞ്ഞു. ലിയോക്ക് വേണ്ടത്ര വിശ്രമം ലഭിക്കട്ടെ എന്നും അടുത്ത മത്സരത്തിൽ താരം കൂടുതൽ കരുത്തോടെ തയ്യാറെടുക്കട്ടെ എന്നുമാണ് എമിലിയാനോ മാർട്ടിനസ് പറഞ്ഞത്.
അടുത്ത മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ആരായിരിക്കുമെന്നത് നാളെയാണ് തീരുമാനമാവുക. ഗ്രൂപ്പ് ബിയിൽ വെനസ്വലയാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നതെങ്കിലും ഇക്വഡോർ, മെക്‌സിക്കോ എന്നിവർക്കും മുന്നോട്ടു വരാനുള്ള അവസരമുണ്ട്. ആ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെയാകും അർജന്റീനയുടെ ക്വാർട്ടർ ഫൈനൽ എതിരാളികൾ.