ലയണൽ മെസിക്കൊപ്പം കളിക്കുന്നത് തുണയായി, അർജന്റീന യുവതാരം ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സ്‌ക്വാഡിലെത്തി | Argentina

ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ലയണൽ സ്‌കലോണി. മൂന്നു പുതിയ താരങ്ങളെ ഉൾപ്പെടുത്തിയാണ് ലയണൽ സ്‌കലോണി അർജന്റീന ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പാരഗ്വായ്, പെറു എന്നീ ടീമുകൾക്കെതിരെയാണ് അർജന്റീന ലോകകപ്പ് യോഗ്യത മത്സരം കളിക്കുന്നത്. സെപ്തംബറിൽ ഇക്വഡോർ, ബൊളീവിയ എന്നീ ടീമുകൾക്കെതിരെ വിജയം നേടിയ അർജന്റീന തുടർച്ചയായ വിജയങ്ങളാണ് ലക്ഷ്യമിടുന്നത്.

ടീമിലുണ്ടായ ഒരു പ്രധാനപ്പെട്ട മാറ്റം അർജന്റീനയുടെ ഹീറോയായി ഏഞ്ചൽ ഡി മരിയയുടെ അസാന്നിധ്യമാണ്. നിലവിൽ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന ഏഞ്ചൽ ഡി മരിയ ദേശീയ ടീമിൽ നിന്നും പുറത്തു പോകാൻ കാരണം പരിക്കാണ്. അതേസമയം ഇക്വഡോറിനെതിരായ മത്സരത്തിൽ പരിക്ക് പറ്റിയതിനു ശേഷം പിന്നീട് ആകെ ക്ലബ് തലത്തിൽ ഒരു മത്സരത്തിൽ മാത്രം ഇറങ്ങിയ നായകൻ ലയണൽ മെസി അർജന്റീന ടീമിലിടം പിടിച്ചിട്ടുണ്ട്.

മൂന്നു പുതിയ താരങ്ങൾക്ക് ലയണൽ സ്‌കലോണി ദേശീയ ടീമിൽ അവസരം നൽകിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സൗത്താംപ്റ്റണിന്റെ മിഡ്‌ഫീൽഡർ കാർലോസ് അൽകാരസ്, എസി മിലാൻ പ്രതിരോധതാരം മാർകോ പെല്ലഗ്രിനോ എന്നിവർക്കൊപ്പം ഇന്റർ മിയാമിയിൽ ലയണൽ മെസിക്കൊപ്പം കളിക്കുന്ന ഫോർവേഡായ ഫാക്കുണ്ടോ ഫാരിയാസും അർജന്റീന ടീമിലുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ ഇല്ലാതിരുന്ന പൗളോ ഡിബാല, മാർട്ടിനസ് ക്വാർട്ട എന്നിവരും ടീമിനൊപ്പമുണ്ട്.

ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല), ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്), ജുവാൻ മുസ്സോ (അറ്റലാന്റ), വാൾട്ടർ ബെനിറ്റസ് (പിഎസ്‌വി)

ഡിഫൻഡർമാർ: ജുവാൻ ഫോയ്ത്ത് (വിയ്യാറയൽ), ഗോൺസാലോ മോണ്ടിയേൽ (നോട്ടിംഗ്ഹാം ഫോറസ്റ്റ്), നഹുവൽ മോളിന (അത്‌ലറ്റിക്കോ മാഡ്രിഡ്), ജർമൻ പെസെല്ല (റിയൽ ബെറ്റിസ്), ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം ഹോസ്‌പർ), ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട (ഫിയോറന്റീന), നിക്കോളാസ് ഒട്ടാമെൻഡി (ബെൻഫിക്ക), മാർകോ പെല്ലഗ്രിനോ (എസി മിലാൻ), മാർക്കോസ് അക്യൂന (സെവിയ്യ), നിക്കോളാസ് ടാഗ്ലിയാഫിക്കോ (ലിയോൺ), ലൂക്കാസ് എസ്ക്വിവൽ (അത്‌ലറ്റിക്കോ പരാനൻസ്)

മിഡ്‌ഫീൽഡർമാർ: ലിയാൻഡ്രോ പരേഡെസ് (എഎസ് റോമ), ഗൈഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്), എൻസോ ഫെർണാണ്ടസ് (ചെൽസി), റോഡ്രിഗോ ഡി പോൾ (അത്‌ലറ്റിക്കോ മാഡ്രിഡ്), എക്‌സിക്വിയൽ പലാസിയോസ് (ബേയർ ലെവർകുസെൻ), കാർലോസ് അൽകാരാസ് (സൗത്താംപ്ടൺ), ജിയോവാനി ലോ സെൽസോ (ടോട്ടൻഹാം ഹോസ്‌പർ), മാക് അലിസ്റ്റർ (ലിവർപൂൾ), തിയാഗോ അൽമാഡ (അറ്റ്ലാന്റ യുണൈറ്റഡ്), ബ്രൂണോ സപെല്ലി (അത്‌ലറ്റിക്കോ പരാനൻസ്)

ഫോർവേഡുകൾ: പൗലോ ഡിബാല (എഎസ് റോമ), ലയണൽ മെസ്സി (ഇന്റർ മിയാമി), ജൂലിയൻ അൽവാരസ് (മാഞ്ചസ്റ്റർ സിറ്റി), ലൗട്ടാരോ മാർട്ടിനെസ് (ഇന്റർ) ഫാകുണ്ടോ ഫാരിയാസ് (ഇന്റർ മിയാമി), ലൂക്കാസ് ബെൽട്രാൻ (ഫിയോറന്റീന) അലജാൻഡ്രോ ഗാർനാച്ചോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), നിക്കോളാസ് ഗോൺസാലസ് (ഫിയോറന്റീന), ലൂക്കാസ് ഒകാമ്പോസ് (സെവില്ല).

Argentina Squad For October World Cup Qualifiers Announced

Angel Di MariaArgentinaLionel MessiLionel ScaloniWorld Cup Qualifiers
Comments (0)
Add Comment