സെപ്‌തംബറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പരിശീലകൻ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചു. ലോകകപ്പ് നേടിയ അർജന്റീന ടീമിലുണ്ടായിരുന്ന രണ്ടു താരങ്ങൾ അടക്കം മൂന്നു പ്രധാന താരങ്ങൾ ഇല്ലാതെയാണ് സ്‌കലോണി ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. റോമാ താരമായ പൗലോ ഡിബാല, സെവിയ്യ താരമായ മാർക്കോസ് അക്യൂന, ടോട്ടനം ഹോസ്‌പർ താരമായ ജിയോവാനി ലോ സെൽസോ എന്നിവരാണ് ടീമിലിടം പിടിക്കാതിരുന്നത്. പരിക്കാണ് മൂന്നു താരങ്ങൾക്കും തിരിച്ചടിയായത്.
അതേസമയം ബൊക്ക ജൂനിയേഴ്‌സിനായി മികച്ച പ്രകടനം നടത്തുന്ന വെറ്ററൻ ഗോൾകീപ്പറായ സെർജിയോ റൊമേറോ ടീമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എമിലിയാനോ മാർട്ടിനസ്, യുവാൻ മുസോ, വാൾട്ടർ ബെനിറ്റസ്, ഫ്രാങ്കോ അർമാനി എന്നിവരാണ് ടീമിലുള്ള ഗോൾകീപ്പർമാർ. നായകനായ ലയണൽ മെസി കളിക്കുന്ന എംഎൽഎസിൽ നിന്നും അറ്റലാന്റ യുണൈറ്റഡ് താരം തിയാഗോ അൽമാഡ, എഫ്‌സി ഡള്ളാസ് താരം അലൻ വെലാസ്കോ എന്നിവർ ടീമിലിടം നേടിയിട്ടുണ്ട്.
🚨 ARGENTINA LIST FOR SEPTEMBER WORLD CUP QUALIFIERS! 🇦🇷 pic.twitter.com/1JmkFBcO5b
— Roy Nemer (@RoyNemer) August 31, 2023
ഇക്വഡോർ, ബൊളീവിയ എന്നീ ടീമുകൾക്കെതിരെയാണ് അർജന്റീന ലോകകപ്പ് യോഗ്യത മത്സരം കളിക്കുന്നത്. സെപ്‌തംബർ എട്ടിനു പുലർച്ചെ അഞ്ചരക്കാണ് ഇക്വഡോറുമായുള്ള മത്സരം നടക്കുക. ബൊളീവിയയുമായുള്ള മത്സരം സെപ്‌തംബർ പന്ത്രണ്ടിന് രാത്രി ഒന്നരക്കും നടക്കും. അർജന്റീനയെ സംബന്ധിച്ച് ലോകകപ്പിന് ശേഷം കളിക്കുന്ന പ്രധാന മത്സരമാണ് ലോകകപ്പ് യോഗ്യത മത്സരങ്ങൾ. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് കൂടി ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്. അർജന്റീന സ്‌ക്വാഡ്:
ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല), ജുവാൻ മുസ്സോ (ഉഡിനീസ്), വാൾട്ടർ ബെനിറ്റസ് (PSV), ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്)
ഡിഫൻഡർമാർ: നഹുവൽ മോളിന (അത്‌ലറ്റിക്കോ മാഡ്രിഡ്), ജർമൻ പെസെല്ല (റിയൽ ബെറ്റിസ്), ഗോൺസാലോ മോണ്ടിയേൽ (നോട്ടിംഗ്ഹാം ഫോറസ്റ്റ്), ജുവാൻ ഫോയ്ത്ത് (വില്ലറയൽ), മാർക്കോസ് സെനെസി (ബോൺമൗത്ത്), ലിസാൻഡ്രോ മാർട്ടിനെസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം ഹോട്സ്പർ), നിക്കോളാസ് ടാഗ്ലിയാഫിക്കോ (ലിയോൺ), നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക), ലൂക്കാസ് എസ്ക്വിവൽ (അത്‌ലറ്റിക്കോ പരാനൻസ്, U23 ടീം)
മിഡ്ഫീൽഡർമാർ: ലിയാൻഡ്രോ പരേഡസ് (എഎസ് റോമ), റോഡ്രിഗോ ഡി പോൾ (അത്ലറ്റിക്കോ മാഡ്രിഡ്), ഗൈഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്), ഫാകുണ്ടോ ബ്യൂണനോട്ടെ (ബ്രൈടൺ), എൻസോ ഫെർണാണ്ടസ് (ചെൽസി), അലക്സിസ് മാക് അലിസ്റ്റർ (ലിവർപൂൾ), എക്‌ക്വിയൽ പലാസിയോസ് (ബേയർ ലെവർകുസെൻ), ബ്രൂണോ സപെല്ലി (അത്‌ലറ്റിക്കോ പരാനൻസ്, U23 ടീം), തിയാഗോ അൽമാഡ (അറ്റ്ലാന്റ യുണൈറ്റഡ്)
ഫോർവേഡുകൾ: നിക്കോളാസ് ഗോൺസാലസ് (ഫിയോറന്റീന), ലൗടാരോ മാർട്ടിനെസ് (ഇന്റർ), ഏഞ്ചൽ കൊറിയ (അത്‌ലറ്റിക്കോ മാഡ്രിഡ്), ജൂലിയൻ അൽവാരസ് (മാഞ്ചസ്റ്റർ സിറ്റി), അലജാൻഡ്രോ ഗാർനാച്ചോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഏഞ്ചൽ ഡി മരിയ (ബെൻഫിക്ക), ലയണൽ മെസ്സി (ഇന്റർ മിയാമി), അലൻ വെലാസ്കോ (എഫ്‌സി ഡാളസ്, U23 ടീം), ലൂക്കാസ് ബെൽട്രാൻ (ഫിയോറന്റീന, U23 ടീം).
Argentina Announce Squad For World Cup Qualifiers