കോപ്പ അമേരിക്ക ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾ ഇന്ന് പൂർത്തിയായതോടെ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ അർജന്റീനയുടെ എതിരാളികളുടെ ചിത്രം തെളിഞ്ഞിട്ടുണ്ട്. ഇന്ന് നടന്ന മത്സരത്തിൽ വെനസ്വല ജമൈക്കയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കിയതോടെ അവരാണ് ഗ്രൂപ്പിലെ ഒന്നാമന്മാർ. ഇക്വഡോറും മെക്‌സിക്കോയും സമനിലയിൽ പിരിഞ്ഞതോടെ ഇക്വഡോർ രണ്ടാം സ്ഥാനക്കാരായി.
ഇതോടെ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരായ അർജന്റീനക്ക് ക്വാർട്ടർ ഫൈനലിൽ എതിരാളികൾ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഇക്വഡോർ ആയിരിക്കും. അർജന്റീനയെ സംബന്ധിച്ച് സെമിയിലേക്ക് മുന്നേറാമെന്ന പ്രതീക്ഷകൾ ഇതോടെ സജീവമായിട്ടുണ്ട്. ഒരു വർഷത്തിനിടെ അർജന്റീനയും ഇക്വഡോറും തമ്മിൽ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം അർജന്റീനക്കായിരുന്നു.
Argentina vs Ecuador in the quarterfinals. Thursday. 🏆🇪🇨
VAMOS!! 🇦🇷 pic.twitter.com/Fo08Eqa1M9
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 1, 2024
ക്വാർട്ടർ ഫൈനലിൽ നിന്നും സെമിയിലേക്ക് മുന്നേറിയാലും അർജന്റീനക്ക് മറികടക്കാൻ കഴിയുന്ന എതിരാളികളെ തന്നെയാണ് ലഭിക്കുക. വെനസ്വലയും കാനഡയും തമ്മിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിലെ വിജയികളാവും സെമിയിൽ അർജന്റീനയുടെ എതിരാളികൾ. അർജന്റീനയുടെ കരുത്ത് പരിഗണിക്കുമ്പോൾ ഈ രണ്ടു ടീമുകളെയും അവർക്ക് മറികടക്കാൻ കഴിയുന്നതാണ്.
എന്നാൽ ചെറിയ ഭീഷണികൾ അപ്പോഴുമുണ്ടെന്നത് വിസ്‌മരിക്കാൻ കഴിയില്ല. ക്വാർട്ടർ ഫൈനലിലെ എതിരാളികളായ ഇക്വഡോറിനെതിരെ അർജന്റീന കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയം നേടിയെങ്കിലും അതെല്ലാം ഒരു ഗോളിനായിരുന്നു. അതുകൊണ്ടു തന്നെ ഒരു അട്ടിമറിക്ക് കഴിയുന്ന ടീമാണ് അവരെന്നെ കാര്യം വിസ്‌മരിക്കാൻ കഴിയില്ല.
ഇക്വഡോറിനെ മറികടന്ന് സെമിയിലേക്ക് മുന്നേറിയാൽ അവിടെ വെനസ്വലയാണ് വരുന്നതെങ്കിൽ അർജന്റീനക്ക് കടുപ്പമാകും. ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും വിജയിച്ച് വെനസ്വല മികച്ച ഫോമിലാണ്. അർജന്റൈൻ പരിശീലകൻ ബാറ്റിസ്റ്റ പരിശീലകനായതിനു ശേഷമുള്ള വെനസ്വലയെ അർജന്റീന ഇതുവരെ നേരിട്ടിട്ടില്ല എന്നതിനാൽ അവരുടെ പദ്ധതികളും ടീമിന് പരിചിതമല്ല.