ഓസ്ട്രേലിയക്കെതിരെ നടന്ന അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ വിജയം സ്വന്തമാക്കി അർജന്റീന. ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ വഴങ്ങിയ തോൽവിക്ക് പകരം വീട്ടാനായി ഇറങ്ങിയ ഓസ്ട്രേലിയൻ ടീമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മെസിയും സംഘവും തകർത്തു വിട്ടത്. ചൈനയിലെ ബീജിങ്ങിൽ വെച്ച് നടന്ന മത്സരം ആവേശകരമായിരുന്നു.
മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ അർജന്റീന മുന്നിലെത്തി. ഓസ്ട്രേലിയൻ താരങ്ങളെ മനോഹരമായി മറികടന്ന് എൻസോ ഫെർണാണ്ടസ് നൽകിയ പന്ത് ബോക്സിനു പുറത്തു നിന്നും സ്വീകരിച്ച മെസി രണ്ടു ഓസ്ട്രേലിയൻ താരങ്ങളെ വെട്ടിയൊഴിഞ്ഞതിനു ശേഷം അത് പോസ്റ്റിന്റെ മൂലയിലേക്ക് പായിച്ചപ്പോൾ ഗോൾകീപ്പർ മുഴുനീള ഡൈവ് ചെയ്തിട്ടും കാര്യമുണ്ടായില്ല. മെസിയുടെ കരിയറിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു പിറന്നത്.
Lionel Messi scored the fastest goal of his career against Australia today ⚡️🔥
— SPORTbible (@sportbible) June 15, 2023
ആദ്യപകുതിയിൽ അർജന്റീനക്ക് നേരിയ മുൻതൂക്കം അവകാശപ്പെടാൻ കഴിയുമെങ്കിലും ഓസ്ട്രേലിയക്കെതിരെ അപ്രമാദിത്വം പുലർത്താൻ ടീമിനായില്ലായിരുന്നു. മത്സരത്തിൽ മികച്ചൊരു അവസരം ഓസ്ട്രേലിയക്ക് ലഭിച്ചത് എമിലിയാനോ മാർട്ടിനസ് സേവ് ചെയ്തതിനു ശേഷം പോസ്റ്റിലും തട്ടിയാണ് മടങ്ങിയത്. അതിനു ശേഷവും അവർ മുന്നേറ്റങ്ങൾ നടത്തിയിരുന്നു.
The second goal is Argentina , Pezzella 🎥 :#Pezzella #ARGAUS #ArgentinaNT #Argentina #Austria
pic.twitter.com/OM01fvmwgr— manksa (@manksa______) June 15, 2023
രണ്ടാം പകുതിയാരംഭിച്ചതും അർജന്റീനയുടെ മുന്നേറ്റത്തോടെയായിരുന്നു. ബോക്സിലേക്ക് അർജന്റീന താരങ്ങൾ ഇരച്ചെത്തി ഗോളിനായി തുടരെ നടത്തിയെങ്കിലും ഓസ്ട്രേലിയൻ ഗോൾകീപ്പർ രക്ഷകനായി. അറുപത്തിയെട്ടാം മിനുട്ടിൽ അർജന്റീന രണ്ടാം ഗോൾ നേടി. മെസിയും ഡി പോളും നടത്തിയ നീക്കത്തിന് ശേഷം ഡി പോൾ ബോക്സിലേക്ക് നൽകിയ ക്രോസ് പെസല്ല ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
അതിനു ശേഷവും അർജന്റീനയുടെ കാലുകളിൽ തന്നെയായിരുന്നു കൂടുതൽ സമയവും പന്തുണ്ടായിരുന്നത്. രണ്ടു ഗോളിന്റെ ലീഡ് നേടിയതിനാൽ സാവധാനമാണ് ടീം കളിച്ചത്. ഒരു ഗോൾ തിരിച്ചടിക്കാൻ ഓസ്ട്രേലിയ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അതിനെ കൃത്യമായി അർജന്റീന പ്രതിരോധം തടുത്തു നിർത്തിയതോടെ മത്സരം ലോകചാമ്പ്യന്മാർക്ക് സ്വന്തമായി.
Argentina Won Against Australia In Friendly