ഖത്തർ ലോകകപ്പിനുള്ള സ്പെയിൻ ടീമിൽ നിന്നും ഫുൾ ബാക്കായ ജോസേ ഗയ പുറത്ത്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിടെ പരിക്കേറ്റതാണ് വലൻസിയ താരത്തിന് ടീമിലെ സ്ഥാനം നഷ്ടമാക്കിയത്. ഗയയുടെ ആംഗിളിനാണ് പരിക്ക് പറ്റിയതെന്നും താരത്തിനു ലോകകപ്പ് നഷ്ടമാകുമെന്നും സ്പെയിൻ സ്ഥിരീകരിച്ചു. എൻറികിന്റെ പദ്ധതികളിലെ പ്രധാനിയായിരുന്നു ഗയ.
പരിക്കേറ്റു പുറത്തായ താരത്തിന് പകരക്കാരനായി ബാഴ്സലോണയുടെ പത്തൊൻപതുകാരനായ ലെഫ്റ്റ് ബാക്ക് അലസാന്ദ്രോ ബാൾഡെ ടീമിലിടം നേടിയിട്ടുണ്ട്. ഈ സീസണിൽ ബാഴ്സലോണക്ക് വേണ്ടി മികച്ച പ്രകടനം നടത്താൻ കഴിഞ്ഞതാണ് താരത്തിന് ടീമിലേക്കുള്ള വിളി വരാൻ കാരണമായത്. ആദ്യമായാണ് സ്പെയിനിന്റെ സീനിയർ ടീമിൽ അലസാന്ദ്രോ ബാൾഡേക്ക് ഇടം ലഭിക്കുന്നെതെന്ന പ്രത്യേകത കൂടിയുണ്ട്.
Official: Barcelona fullback Alejandro Balde has been called up by Spain to replace José Gayá. 🚨🇪🇸 #WorldCup
Balde will be part of Spain’s 26 man list for Qatar. pic.twitter.com/rTYHOkxdz2
— Fabrizio Romano (@FabrizioRomano) November 18, 2022
ലോകകകപ്പിനുള്ള സ്പെയിൻ ടീമിൽ ജോർഡി ആൽബ തന്നെയായിരിക്കും ലൂയിസ് എൻറികിന്റെ ഫസ്റ്റ് ചോയ്സ് ലെഫ്റ്റ് ബാക്ക്. ഗയയുടെ അസാന്നിധ്യം തിരിച്ചടിയാണെങ്കിലും ആ കുറവ് നികത്താൻ കഴിയുന്ന താരം തന്നെയാണ് ബാൾഡേ. ലോകകപ്പിൽ കോസ്റ്റാറിക്ക, ജർമനി, ജപ്പാൻ എന്നിവരുടെ ഗ്രൂപ്പിലുള്ള സ്പെയിനിന്റെ ആദ്യത്ത മത്സരം കോസ്റ്ററിക്കക്ക് എതിരെയാണ്.