റയലിനെ അട്ടിമറിക്കുമോ ബാഴ്‌സലോണ, എംബാപ്പയുമായി ചർച്ചകൾ ആരംഭിച്ചു | Barcelona

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ചൂടുള്ള ചർച്ചാവിഷയമായി ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പെ മാറിക്കൊണ്ടിരിക്കുകയാണ്. വരുന്ന സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കാനിരിക്കുന്ന താരം അത് പുതുക്കാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെ വിൽക്കാനുള്ള നീക്കങ്ങൾ നടത്തുകയാണ് പിഎസ്‌ജി. ജൂലൈ അവസാനത്തോടെ കരാർ പുതുക്കുകയോ ക്ലബ് വിടുകയോ ചെയ്യണമെന്ന അന്ത്യശാസനവും താരത്തിന് ക്ലബ് നൽകിയിട്ടുണ്ട്.

എംബാപ്പയെ വിൽക്കുകയെന്നതാണ് പിഎസ്‌ജിയുടെ ലക്ഷ്യമെന്ന് അറിയാവുന്നതിനാൽ തന്നെ നിരവധി ക്ലബുകൾ താരത്തിനായി രംഗത്തു വന്നിട്ടുണ്ട്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം യൂറോപ്പിൽ തന്നെയുള്ള ആറു ക്ലബുകളും സൗദി അറേബ്യയിൽ നിന്നുള്ള ഒരു ക്ലബും താരത്തിനായി രംഗത്തുണ്ട്. യൂറോപ്പിൽ നിന്നുള്ള ക്ലബുകളിൽ എംബാപ്പയെ സ്വന്തമാക്കാൻ ബാഴ്‌സലോണയും രംഗത്തുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എംബാപ്പെ ഈ സമ്മറിൽ ക്ലബ് വിടണമെന്ന് പിഎസ്‌ജി അറിയിച്ചെങ്കിലും താരം ചേക്കേറാൻ ആഗ്രഹിക്കുന്ന ക്ലബായ റയൽ മാഡ്രിഡ് അതിനു വേണ്ടി യാതൊരു നീക്കവും നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ മറ്റു ക്ലബുകളുടെ ഓഫറുകളും താരം പരിഗണിക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യം മുതലെടുത്ത് എംബാപ്പയെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ക്ലബുകൾ നടത്തുന്നത്. അതേസമയം റയലിന് താരത്തെ ഫ്രീ ഏജന്റായി സ്വന്തമാക്കണമെന്നാണ്.

റിപ്പോർട്ടുകൾ പ്രകാരം യൂറോപ്പിൽ നിന്നും ബാഴ്‌സലോണ, ഇന്റർ മിലാൻ, ചെൽസി, ടോട്ടനം ഹോസ്‌പർ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളാണ് റയലിന് പുറമെ താരത്തിനായി രംഗത്തുള്ളത്. ഈ ക്ലബുകളിൽ ഏതെങ്കിലുമായി ട്രാൻസ്‌ഫർ ചർച്ചകൾ പുരോഗമിച്ചാലും റയൽ മാഡ്രിഡ് അതിൽ ഇടപെടുമെന്ന് കാര്യത്തിൽ സംശയമില്ല. അതിനിടയിൽ എംബാപ്പക്കു വേണ്ടി സൗദി ക്ലബായ അൽ ഹിലാൽ മുന്നൂറു മില്യൺ യൂറോയുടെ ലോകറെക്കോർഡ് ബിഡ് സമർപ്പിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

Barcelona Among Six Clubs In Talks With Mbappe

BarcelonaKylian MbappePSGReal Madrid
Comments (0)
Add Comment