ഇന്റർ മിലാനെതിരെ ഇന്നലെ ക്യാമ്പ് നൂവിൽ വെച്ചു നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബാഴ്‌സയോണ വിജയം നേടിയില്ലെന്നത് ആരാധകർക്ക് വിശ്വസിക്കാൻ കഴിയാത്ത കാര്യമായിരുന്നു. നോക്ക്ഔട്ട് സാധ്യത നിലനിർത്താൻ വിജയം തന്നെ അനിവാര്യമായിരുന്നു ബാഴ്‌സലോണ ഇന്ററിനോട് സമനില വഴങ്ങിയതോടെ യൂറോപ്പ ലീഗിൽ കളിക്കേണ്ട സാഹചര്യമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. തുടർച്ചയായ രണ്ടാമത്തെ സീസണിലാണ് ബാഴ്‌സലോണ യൂറോപ്പ ലീഗിൽ കളിക്കാൻ തയ്യാറെടുക്കുന്നത്. ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷമാണ് ഇത് സംഭവിച്ചതെന്ന പ്രത്യേകത കൂടിയുണ്ട്.
അതേസമയം ഇന്റർ മിലാനെതിരായ മത്സരത്തിലെ തോൽവിക്കു പിന്നാലെ ലയണൽ മെസിക്കെതിരെയും ബാഴ്‌സലോണ ആരാധകർ തിരിഞ്ഞിട്ടുണ്ടെന്നതാണ് വിചിത്രമായ കാര്യം. ഇന്റർ മിലാൻ താരവും അർജന്റീനയിൽ മെസിയുടെ സഹകളിക്കാരനുമായ ലൗടാരോ മാർട്ടിനസിന്റെ പോസ്റ്റിനു ലൈക്ക് ചെയ്‌തതിനെ തുടർന്നാണ് മെസിക്കെതിരെ ബാഴ്‌സലോണ ആരാധകർ തിരിഞ്ഞിരിക്കുന്നത്. ലയണൽ മെസി ഒരു വർഗ്ഗവഞ്ചകനും എതിരാളികളുടെ ഇടയിലേക്ക് കൂറുമാറുന്ന ആളുമാണെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ വിമർശനം നടത്തുന്നു.
ബാഴ്‌സലോണക്കെതിരായ മത്സരത്തിൽ സമനില നേടിയെടുത്ത് നോക്ക്ഔട്ട് ഏറെക്കുറെ ഉറപ്പിച്ചതിനു പിന്നാലെ ഇൻസ്റ്റാഗ്രാമിൽ അതിന്റെ സന്തോഷം പങ്കു വെച്ച് ലൗടാരോ മാർട്ടിനസ് പോസ്റ്റ് ഇട്ടിരുന്നു. മത്സരത്തിൽ ഇന്റർ മിലൻറെ രണ്ടാമത്തെ ഗോൾ നേടിയത് താരമായിരുന്നു. ഈ പോസ്റ്റിനാണ് ലയണൽ മെസി ലൈക്ക് ചെയ്‌തത്. അർജന്റീന സഹതാരമെന്ന നിലയിലാണ് ലയണൽ മെസി ഇന്റർ മിലാൻ സ്‌ട്രൈക്കറുടെ പോസ്റ്റിനു ലൈക്ക് ചെയ്‌തതെങ്കിലും ബാഴ്‌സലോണ ആരാധകർ അതിനെ നല്ല രീതിയിലല്ല എടുത്തിട്ടുള്ളതെന്ന് അതിനു വരുന്ന മറുപടികളിൽ നിന്നും വ്യക്തമാണ്.
Some fans are getting mad that Lionel Messi liked Lautaro's post on Instagram celebrating his goal and win vs. FC Barcelona. Disregarding that they are Argentina team mates. 🤦♂️ pic.twitter.com/vtyxJB4avb
— Roy Nemer (@RoyNemer) October 13, 2022
തന്നെ വളർത്തിയെടുത്ത് ഇന്നു കാണുന്നയാളാക്കി മാറ്റാൻ സഹായിച്ചോരു ക്ലബിന്റെ അവസ്ഥയിൽ മെസിക്ക് യാതൊരു വിഷമവുമില്ലെന്നും ക്ലബ് കടത്തിൽ മുങ്ങിയപ്പോൾ താരം രക്ഷപ്പെട്ടു പോയെന്നും പറഞ്ഞ ഒരു ആരാധകൻ നാണമില്ലാത്തൊരു വർഗ വഞ്ചകനാണ് മെസിയെന്ന് പറയുന്നു. അതേസമയം മറ്റൊരു ആരാധകൻ ലയണൽ മെസി എതിർടീമിന്റെ ചേരിയിൽ വേണമെങ്കിലും ചേരുന്ന സ്വാർത്ഥസ്വഭാവമുള്ള വ്യക്തിയെന്നാണ് വിശേഷിപ്പിച്ചത്. ചില ആരാധകർ ലയണൽ മെസിയെ ബാഴ്‌സയിൽ തിരിച്ചു കൊണ്ട് വരരുതെന്നും ആവശ്യപ്പെടുന്നുണ്ട്.
ബാഴ്‌സലോണ ആരാധകരുടെ ഹൃദയത്തിൽ ജീവിക്കുന്ന താരമായ മെസിക്കെതിരെ ആദ്യമായാവും ഇത്തരത്തിൽ ആരാധകർ തിരിയുന്നത്. ഈ സീസണിൽ മികച്ച പ്രകടനം നടത്തിയിരുന്ന ടീം ഇന്റർ മിലാനെതിരെ തോൽവി വഴങ്ങി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോകേണ്ടി വന്നത് ആരാധകരെ വളരെ വേദനിപ്പിച്ചിട്ടുണ്ടാകും എന്നത് തീർച്ചയാണ്. എന്നാൽ തന്റെ സഹതാരത്തിന്റെ പോസ്റ്റിനു ലൈക്ക് ചെയ്‌ത ലയണൽ മെസിക്കെതിരെ വിമർശനം നടത്തിയില്ല അതു പ്രകടിപ്പിക്കേണ്ടതെന്ന് മറ്റൊരു കാര്യം.