സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് നടത്തിയ വമ്പൻ തുകയുടെ ട്രാൻസ്ഫറായിരുന്നു ജൂഡ് ബെല്ലിങ്ഹാമിന്റേത്. നൂറു മില്യണിലധികം നൽകിയാണ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും ഇരുപതു വയസുള്ള ഇംഗ്ലണ്ട് താരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. നിലവിൽ യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച യുവമധ്യനിര താരങ്ങളിൽ ഒരാളായ ബെല്ലിങ്ഹാം വന്നതിനു പിന്നാലെ ബെൻസിമ ക്ലബ് വിടുകയും ചെയ്തതിനാൽ ടീമിന്റെ ഫോർമേഷൻ തന്നെ മാറ്റാൻ ആൻസലോട്ടി നിർബന്ധിതനായി.
റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ബെല്ലിങ്ങ്ഹാം ഓരോ മത്സരം കഴിയുന്നതിനനുസരിച്ച് തന്റെ മൂല്യം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ ആറു മത്സരങ്ങൾ റയൽ മാഡ്രിഡിനായി കളിച്ച താരം ആറു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. മധ്യനിരയിലാണ് കളിക്കുന്നതെങ്കിലും ഓരോ മത്സരങ്ങളിലും നിർണായകമായ ഗോളുകളാണ് താരം നേടുന്നത്. ഈ സീസണിൽ റയൽ മാഡ്രിഡ് നടത്തുന്ന വിജയക്കുതിപ്പിന് പിന്നിൽ താരത്തിന്റെ പ്രകടനം തന്നെയാണ് പ്രധാന പങ്കു വഹിച്ചിരിക്കുന്നത്.
6 Games
6 Goals
4 MOTM awardsJude Bellingham's start to life in Madrid 🙌🤩 pic.twitter.com/TJvnzB3ky8
— LiveScore (@livescore) September 21, 2023
കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ യൂണിയൻ ബെർലിനെതിരെ നടന്ന മത്സരത്തിലും ബെല്ലിങ്ങ്ഹാം തന്നെയാണ് ടീമിന്റെ രക്ഷകനായത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ആധിപത്യം സ്ഥാപിച്ച് നിരവധി ഷോട്ടുകൾ ഉതിർത്തെങ്കിലും തൊണ്ണൂറാം മിനുട്ട് വരെയും ഗോൾ നേടാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ തൊണ്ണൂറ്റിനാലാം മിനുട്ടിൽ ഒരു ഷോട്ടിന്റെ റീബൗണ്ടിൽ നിന്നും വല കുലുക്കി ബെല്ലിങ്ങ്ഹാം റയൽ മാഡ്രിഡിനു വിജയം നേടിക്കൊടുത്തു.
Jude Bellingham is INEVITABLE! 🏴
— MadridistaTV (@madridistatvYT) September 21, 2023
ഇതാദ്യമായല്ല നിർണായകമായ ഗോളുകൾ ബെല്ലിങ്ങ്ഹാം നേടുന്നത്. ഗെറ്റാഫെക്കെതിരെ നടന്ന ലാ ലിഗ മത്സരം സമനിലയിലേക്ക് പോകുമെന്നിരിക്കെ ഇഞ്ചുറി ടൈമിൽ ഗോൾ നേടിയ ബെല്ലിങ്ങ്ഹാം ടീമിനെ വിജയത്തിലേക്ക് നയിച്ചു. സെൽറ്റ വിഗോക്കെതിരെ എൺപത്തിയൊന്നാം മിനുട്ടിലാണ് ഇംഗ്ലീഷ് താരം വിജയഗോൾ നേടുന്നത്. അൽമേരിയക്കെതിരെ റയൽ വിജയിച്ചപ്പോൾ നേടിയ മൂന്നു ഗോളുകളിലും താരത്തിന് പങ്കുണ്ടായിരുന്നു. അങ്ങിനെ റയൽ മാഡ്രിഡിന് ഏറ്റവുമധികം ആവശ്യമുള്ള സമയത്താണ് താരം ഗോളുകളുമായി എത്തുന്നത്.
റയൽ മാഡ്രിഡിനൊപ്പം താരത്തിന്റെ ആദ്യത്തെ സീസണാണ് ഇതെങ്കിലും ടീമുമായി വളരെ വേഗത്തിൽ ഒത്തിണങ്ങാൽ ബെല്ലിങ്ഹാമിന് കഴിഞ്ഞിട്ടുണ്ട്. വെറും ഇരുപതു വയസുള്ള താരം ഇത്രയും വേഗം ടീമിനോട് ഇണങ്ങിച്ചേർന്ന് ഇത്രയും മികച്ച പ്രകടനം നടത്തുന്നത് ആരാധകർക്കും അത്ഭുതമാണ്. മധ്യനിരയിലെ എല്ലാ പൊസിഷനിലും കളിക്കാൻ കഴിയുന്ന താരം ഇനിയൊരുപാട് വർഷങ്ങൾ റയൽ മാഡ്രിഡിന്റെ പ്രധാന താരമായി തുടരുമെന്നതിൽ സംശയമില്ല.
Bellingham Proves His Worth In Real Madrid Jersey