ബ്രസീലിന്റെ ആരാധകരെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന ഒരു ഇന്റർനാഷണൽ ബ്രേക്കാണ് കടന്നു പോയത്. കഴിഞ്ഞ മാസം നടന്ന ഇന്റർനാഷണൽ ബ്രേക്കിലെ രണ്ടു മത്സരങ്ങളിലും വിജയം നേടിയ ബ്രസീലിന് ഈ മാസം നടന്ന രണ്ടു മത്സരങ്ങളിലും വിജയം നേടാനായില്ല. വെനസ്വലക്കെതിരെ നടന്ന മത്സരത്തിൽ ലീഡ് നേടിയെങ്കിലും അവസാനമിനിറ്റുകളിൽ വഴങ്ങിയ ഗോളിൽ സമനില വഴങ്ങേണ്ടി വന്ന ബ്രസീൽ യുറുഗ്വായ്‌ക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് തോറ്റത്.
യുറുഗ്വായ്‌ക്കെതിരെ നടന്ന മത്സരം ബ്രസീലിയൻ ആരാധകർക്ക് ടീമിന്റെ പ്രകടനത്തിൽ ഒരുപാട് ആശങ്കകൾ നൽകുന്നതാണ്. എല്ലാ പൊസിഷനിലും മികച്ച താരങ്ങൾ ഉണ്ടായിരുന്നെങ്കിലും യുറുഗ്വായ്‌ക്ക് യാതൊരു വിധത്തിലും ഭീഷണിയാകാൻ ബ്രസീലിനു കഴിഞ്ഞില്ല. തൊണ്ണൂറു മിനുട്ട് നീണ്ട മത്സരം കഴിഞ്ഞപ്പോൾ ബ്രസീൽ ആകെ ഉതിർത്തത് രണ്ടു ഷോട്ടുകൾ മാത്രമാണ്. ലോകോത്തര താരങ്ങൾ അണിനിരന്ന ബ്രസീലിയൻ ടീം ഒരു ഓൺ ഗോൾ ഷോട്ട് പോലും അടിച്ചില്ലെന്നത് അവിശ്വസനീയമാണ്.
Bielsa’s Uruguay beat Brazil 2-0! 😮🇺🇾 pic.twitter.com/Y1wVqObMsA
— Leeds United Bay Area (@LUFCBayArea) October 18, 2023
മത്സരത്തിൽ നെയ്‌മർ നാൽപതു മിനുട്ടിലധികം കളിച്ചപ്പോൾ മുന്നേറ്റനിരയിൽ താരത്തിനൊപ്പം വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരും ഉണ്ടായിരുന്നു. രണ്ടു താരങ്ങളും സ്‌പാനിഷ് ക്ലബായ റയൽ മാഡ്രിഡിന്റെ പ്രധാനപ്പെട്ട കളിക്കാരാണ്. ഈ സീസണിൽ ക്ലബിനായി മികച്ച പ്രകടനം ഇവർ നടത്തുന്നുമുണ്ട്. ഇവർക്കൊപ്പം ആഴ്‌സനലിന്റെ പ്രധാന സ്‌ട്രൈക്കറായ ഗബ്രിയേൽ ജീസസും നെയ്‌മർ പോയതിനു ശേഷം റിച്ചാർലിസണും ഇറങ്ങിയെങ്കിലും അവർക്കൊന്നും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
Vinicius last night, we all know why right?? pic.twitter.com/gBPFiL3GsL
— Essel (@Esselguy) October 18, 2023
ഫുട്ബോളിന്റെ മെക്കയായും പ്രതിഭകളെ ഉത്പാദിപ്പിക്കുന്ന ഫാക്റ്ററിയായും അറിയപ്പെടുന്ന രാജ്യമാണ് ബ്രസീൽ. എന്നാൽ ഈ മത്സരത്തിന് ശേഷം എന്താണ് ബ്രസീലിനു സംഭവിക്കുന്നതെന്ന് ചിന്തിക്കേണ്ട കാര്യമാണ്. ഖത്തർ ലോകകപ്പിൽ നിന്നുമുള്ളത് ഒരു അപ്രതീക്ഷിത പുറത്താകലായി കരുതിയെങ്കിലും ബ്രസീലിയൻ ടീമിനുള്ളിൽ വലിയ കുഴപ്പങ്ങളുണ്ടെന്നുള്ളതിന്റെ സൂചനയാണ് ഈ മത്സരം നൽകുന്നത്. അതിനിടയിൽ നെയ്‌മർക്ക് പരിക്ക് പറ്റിയത് ടീമിന് കൂടുതൽ തിരിച്ചടി നൽകിയിട്ടുണ്ട്.
ബ്രസീലിയൻ ഗാർഡിയോള എന്നറിയപ്പെടുന്ന ഡിനിസ് താൽക്കാലികമായി ബ്രസീലിന്റെ ചുമതല ഏറ്റെടുത്തപ്പോൾ ആരാധകർക്ക് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഈ മത്സരം വ്യക്തമാക്കി തന്നു. മികച്ചൊരു പരിശീലകനെത്തി ബ്രസീൽ ടീമിൽ വലിയൊരു മാറ്റം ഉണ്ടാകേണ്ടത് അനിവാര്യമാണ്. അതല്ലെങ്കിൽ വരാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റും വലിയ നിരാശയാകും നൽകുക. അടുത്ത മാസം അർജന്റീനക്കെതിരെയും ബ്രസീൽ കളിക്കാനിറങ്ങുന്നുണ്ട്.
Brazil Loss To Uruguay Big Concern To Fans