മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഇന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലിനായി ഇറങ്ങുമ്പോൾ ഇന്റർ മിലാന്റെ പ്രതീക്ഷകൾ മുഴുവൻ അർജന്റീനിയൻ സ്‌ട്രൈക്കറായ ലൗടാരോ മാർട്ടിനസിലാണ്. ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും അതിനു ശേഷം ക്ലബിനായി മികച്ച ഫോമിൽ കളിക്കുന്ന താരത്തിന്റെ കൂടി മികവിലാണ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിയിരിക്കുന്നത്.
മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇറങ്ങുമ്പോൾ 2010നു ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടമെന്ന നേട്ടം കൂടിയാണ് ഇന്റർ മിലാൻ ലക്ഷ്യമിടുന്നത്. മൗറീന്യോ പരിശീലകനായിരിക്കുന്ന സമയത്താണ് ഇന്റർ മിലാൻ അവസാനമായി ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തുന്നത്. അതിനു ശേഷം ഇതുവരെ ഇറ്റലിയിൽ നിന്നുള്ള ഒരു ടീമിനും ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.
🗓️ #OnThisDay in 2010
🔵⚫️ Jose Mourinho's Inter won the Champions League final against Bayern Munich 2-0 courtesy of a Diego Milito brace#UCL pic.twitter.com/8MUfDl2Agh
— WhoScored.com (@WhoScored) May 22, 2020
ഇന്റർ മിലാൻ അവസാനം ചാമ്പ്യൻസ് ലീഗ് നേടിയ സമയത്തും ടീമിലെ പ്രധാനി ഒരു അർജന്റീന താരമായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ആ സീസണിലെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ബയേൺ മ്യൂണിക്കിനെതിരായ രണ്ടു ഗോളുകൾ അടക്കം ടൂർണമെന്റിൽ ആറു ഗോളുകൾ നേടിയ അർജന്റീന താരം ഡീഗോ മിലിറ്റോയാണ് ഇന്റർ മിലാന്റെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ചത്.
മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഇറങ്ങുമ്പോൾ അന്ന് ഡീഗോ മിലിറ്റോ നടത്തിയ പ്രകടനം ലൗടാരോ മാർട്ടിനസിനു ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്റർ മിലാൻ ആരാധകർ. മാഞ്ചസ്റ്റർ സിറ്റിയാണ് കരുത്തുറ്റ ടീമെങ്കിലും പൂർണമായ ആത്മവിശ്വാസത്തോടെയാണ് ഇന്റർ ഇറങ്ങുന്നത്. ടീമിനെ മുന്നിൽ നിന്നും നയിക്കുന്ന ലൗടാരോ മാർട്ടിനസിലും ആ ആത്മവിശ്വാസം കാണാൻ കഴിയും.
2010ൽ ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് നേടുമ്പോൾ മറ്റൊരു അർജന്റീന താരം കൂടി ടീമിലെ പ്രധാനിയായിരുന്നു. പ്രതിരോധനിരയിൽ കളിച്ചിരുന്ന ഹാവിയർ സനേറ്റി ഇപ്പോൾ ഇന്റർ മിലൻറെ വൈസ് പ്രസിഡന്റാണ്. ഇപ്പോഴത്തെ ഇന്റർ മിലാനിൽ ആദ്യ ഇലവനിലെ സ്ഥിരസാന്നിധ്യമല്ലെങ്കിലും ജൊവാക്വിൻ കൊറേയയെന്ന അർജന്റീന താരം കൂടിയുണ്ട്.
Can Lautaro Martinez Repeat Diego Milito Of 2010 UCL Final