ലയണൽ മെസിയുടെ ഇന്റർ മിയാമിയിലേക്കുള്ള ട്രാൻസ്‌ഫർ അമേരിക്കൻ ലീഗിൽ തന്നെ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വഴിയൊരുക്കാൻ പോകുന്നത്. കഴിഞ്ഞ ദിവസമാണ് മെസിയെ സ്വന്തമാക്കിയ വിവരം ഇന്റർ മിയാമി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിഎസ്‌ജി കരാർ അവസാനിച്ച താരം ഫ്രീ ഏജന്റായാണ് ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിയിലേക്ക് ചേക്കേറുന്നത്.
മെസി എത്തിയതോടെ ഇന്റർ മിയാമി ക്ലബിന്റെ മത്സരങ്ങളിൽ വലിയ മാറ്റങ്ങളാണ് മേജർ ലീഗ് സോക്കർ വരുത്താനൊരുങ്ങുന്നത്. മെസിയുടെ പ്രകടനം മികച്ച രീതിയിൽ ഒപ്പിയെടുക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുമെന്ന് മേജർ ലീഗ് സോക്കർ അറിയിച്ചിട്ടുണ്ട്. ഇതിനായി നാല് സൂപ്പർ സ്ലോ മോഷൻ ക്യാമറകൾ ഉൾപ്പെടെ പതിനെട്ടു ക്യാമറകൾ മത്സരങ്ങൾ നടക്കുന്ന വേദികളിൽ വെക്കാൻ തീരുമാനമായിട്ടുണ്ട്.
Inter Miami’s upcoming games will have:
• 18 total cameras
• 4 super slow-motion cameras
• Steadicam
• Skycam
• Drone
• Sideline reporters in English and Spanish
• 1 hour pre-game showThe Messi effect 🤯🐐 pic.twitter.com/kTAmJDVCtg
— R (@Lionel30i) July 15, 2023
സ്റ്റെഡിക്യാം, സ്കൈക്യാം, ഡ്രോൺ എന്നിവയെല്ലാം ഉപയോഗിക്കും. ഇതിനു പുറമെ ഇംഗ്ലീഷിലും സ്‌പാനിഷിലുമുള്ള സൈഡ്‌ലൈൻ റിപ്പോർട്ടുകളുമുണ്ട്. മത്സരത്തിന് മുൻപ് ഒരു മണിക്കൂർ ദൈർഘ്യം വരുന്ന പ്രീ ഗെയിം ഷോ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ഫുട്ബോൾ നിരീക്ഷകരുടെ വിലയിരുത്തലുകളും മറ്റുമുണ്ടാകും. നിലവിൽ ഇന്റർ മിയാമിയുടെ മത്സരങ്ങൾക്ക് മാത്രമാണ് ഇതെല്ലാം ഉണ്ടാവുക.
ലയണൽ മെസിയുടെ വരവ് എംഎൽഎസിൽ വലിയൊരു മാറ്റത്തിന്റെ തുടക്കമിടുന്നുണ്ടെന്ന് ഈ കാര്യങ്ങളിൽ നിന്നും വ്യക്തമാണ്. ലയണൽ മെസിയുടെ വരവ് യൂറോപ്പിൽ നിന്നും സൗത്ത് അമേരിക്കൻ രാജ്യങ്ങളിൽ നിന്നും മികച്ച പ്രതിഭയുള്ള താരങ്ങളെ ആകർഷിക്കാൻ എംഎൽഎസിനെ സഹായിക്കും. ലീഗിന്റെ വളർച്ചക്ക് ഇത് വളരെയധികം ഗുണം ചെയ്യുമെന്നതിൽ യാതൊരു സംശയവുമില്ല.
Changes In MLS Telecast After Messi Arrival