ഫ്രാൻസിന് കൂടുതൽ തിരിച്ചടി നൽകി മറ്റൊരു താരം കൂടി ലോകകപ്പിൽ നിന്നും പുറത്ത്. കഴിഞ്ഞ ലോകകപ്പ് കിരീടമുയർത്തിയ താരങ്ങളായ പോൾ പോഗ്ബ, എൻഗോളോ കാന്റെ എന്നിവരെ നേരത്തെ നഷ്ടമായ ഫ്രാൻസിന് കഴിഞ്ഞ ദിവസം പിഎസ്ജി ഡിഫൻഡർ പ്രെസ്നൽ കിംപെംബെയെയും നഷ്ടപെട്ടിരുന്നു. ഇതിനു പുറമെ കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരിക്കു പറ്റിയ ആർബി ലീപ്സിഗിൻറെ മുന്നേറ്റനിര താരം ക്രിസ്റ്റഫർ എൻകുങ്കുവിനും ലോകകപ്പിൽ കളിക്കാൻ കഴിയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പരിശീലനത്തിനിടെ എൻകുങ്കുവിൽ നിന്നും പന്തെടുക്കാൻ റയൽ മാഡ്രിഡ് താരം കമവിങ്ങ ശ്രമം നടത്തുമ്പോഴാണ് പരിക്കു പറ്റിയത്. ഇടതുകാൽപാദത്തിൽ പരിക്കു പറ്റിയ താരം ലോകകപ്പ് കളിക്കില്ലെന്ന് ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചു. പരിക്കിന്റെ റെക്കോർഡുകൾ ഫിഫക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്നും അതിനു അംഗീകാരം ലഭിച്ചാൽ ലീപ്സിഗ് താരത്തിന്റെ പകരക്കാരനെ തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി.
Esguince de rodilla para Nkunku. Afuera del Mundial.
El delantero es el actual goleador de la Bundesliga. Uno menos 🇫🇷pic.twitter.com/j00pjq4GSc
— En Una Baldosa (@enunabaldosa) November 15, 2022
ഈ സീസണിൽ പതിനഞ്ചു ലീഗ് മത്സരത്തിൽ നിന്നും പന്ത്രണ്ടും ആറു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നിന്നും മൂന്നും ഗോളുകൾ നേടിയ താരമാണ് എൻകുങ്കു. ഗോളുകളുടെ കാര്യത്തിൽ എംബാപ്പെ കഴിഞ്ഞാൽ ഫ്രാൻസിന് വളരെയധികം വിശ്വസിക്കാൻ കഴിയുന്ന താരത്തിന്റെ അഭാവം ടീമിന് വലിയ തിരിച്ചടി തന്നെയാണ്. റിപ്പോർട്ടുകൾ പ്രകാരം ജർമൻ ക്ലബായ ഐന്തരാഷ്ട ഫ്രാങ്ക്ഫർട്ടിലെ റാൻഡാൽ കൊളോ മുവാനിയാണ് എൻകുങ്കുവിനു പകരക്കാരനാവുക.