ആറു ടൂർണമെന്റുകളിൽ കിരീടം കാണാതെ പുറത്ത്, റൊണാൾഡോയുടെ സൗദി ട്രാൻസ്‌ഫറും ദുരന്തമാകുന്നു | Cristiano Ronaldo

ഖത്തർ ലോകകപ്പിൽ കിരീടം നേടിയതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത് ആഗോളതലത്തിൽ തന്നെ വാർത്തയായ കാര്യമാണ്. റൊണാൾഡോയെപ്പോലെ ലോകഫുട്ബോളിന്റെ നെറുകയിൽ നിൽക്കുന്ന ഒരു താരം അത്രയൊന്നും പ്രശസ്‌തമല്ലാത്ത സൗദി പ്രൊ ലീഗിലേക്ക് ചേക്കേറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

എന്നാൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനും ഏഷ്യയിൽ നേട്ടങ്ങൾ സ്വന്തമാക്കാനാണ് താൻ സൗദി അറേബ്യയിലേക്ക് വന്നതെന്നാണ് റൊണാൾഡോ പറഞ്ഞത്. യൂറോപ്പിലെ വിവിധ റെക്കോർഡുകൾ തകർത്ത തനിക്ക് ഏഷ്യയിൽ പുതിയ റെക്കോർഡുകൾ നേടാനും കിരീടങ്ങൾ സ്വന്തമാക്കാനും ആഗ്രഹമുണ്ടെന്ന് താരം പറഞ്ഞെങ്കിലും ഒന്നര വർഷത്തിനിടയിൽ അതിൽ വിജയം നേടാൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അൽ ഐനിനോട് തോൽവി വഴങ്ങി പുറത്തു പോയതോടെ അൽ നസ്‌റിനൊപ്പം ആറാമത്തെ ടൂർണ്ണമെന്റിലാണ് കിരീടം നേടാൻ റൊണാൾഡോ പരാജയപ്പെടുന്നത്. കഴിഞ്ഞ സീസണിൽ നാല് ടൂർണമെന്റുകളിൽ അൽ നസ്ർ കിരീടം നേടാനാവാതെ പുറത്തായപ്പോൾ ഇത്തവണ രണ്ടെണ്ണത്തിലും അത് സംഭവിച്ചു.

റൊണാൾഡോ എത്തിയതിനു ശേഷം അൽ നസ്ർ സ്വന്തമാക്കിയ ഒരേയൊരു കിരീടമാണ് സീസണിന്റെ തുടക്കത്തിൽ നേടിയ ചാമ്പ്യൻസ് കപ്പ്. എന്നാൽ അതൊരു ഫ്രണ്ട്‌ലി ടൂർണമെന്റ് മാത്രമായിരുന്നു. പ്രധാനപ്പെട്ട ടൂർണമെന്റുകളിൽ കിരീടം നേടാൻ അൽ നസ്ർ പരാജയപ്പെടുകയാണ്. ഈ സീസണിൽ സൗദി പ്രൊ ലീഗിലും അവർക്ക് യാതൊരു പ്രതീക്ഷയുമില്ല.

ഏഷ്യൻ ഫുട്ബോളിൽ ഉയരങ്ങൾ കീഴടക്കാനെത്തിയ റൊണാൾഡോ ഗോളുകൾ അടിച്ചു കൂട്ടുന്നുണ്ടെങ്കിലും നിർണായക മത്സരങ്ങളിൽ ടീമിനെ മുന്നോട്ടു നയിക്കാൻ കഴിയുന്നതിൽ പരാജയപ്പെടുകയാണ്. അൽ നസ്‌റിനൊപ്പം കിരീടങ്ങൾ നേടാൻ പരാജയപ്പെടുന്ന റൊണാൾഡോയുടെ കാലം കഴിഞ്ഞുവെന്ന് ആരാധകർ പറയാതിരിക്കണമെങ്കിൽ മികച്ചൊരു തിരിച്ചുവരവ് താരം നടത്തേണ്ടതുണ്ട്.

Cristiano Ronaldo Failing To Win Titles With Al Nassr

Al NassrCristiano RonaldoSaudi Pro League
Comments (0)
Add Comment