സൗദി അറേബ്യയിലെ സൂപ്പർ കപ്പിൽ ടൂർണമെന്റിൽ ഇന്നലെ നടന്ന മത്സരത്തിൽ നിയന്ത്രണം വിട്ടു പെരുമാറിയ റൊണാൾഡോക്ക് ചുവപ്പുകാർഡ്. അൽ നസ്‌റും അൽ ഹിലാലും തമ്മിൽ നടന്ന സൂപ്പർ കപ്പിന്റെ സെമി ഫൈനൽ മത്സരത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. മത്സരത്തിൽ റൊണാൾഡോയുടെ അൽ നസ്ർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങിയിരുന്നു.
രണ്ടു ടീമുകളും ഗോളൊന്നും നേടാതെയാണ് മത്സരത്തിന്റെ ആദ്യപകുതി അവസാനിച്ചത്. വാക്കേറ്റം നടത്തിയതിനു ആദ്യപകുതിയിൽ റൊണാൾഡോക്ക് മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. അതിനു ശേഷം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ അൽ ഹിലാൽ നേടുകയുണ്ടായി. അതിനു മറുപടി നൽകാൻ അൽ നസ്ർ നടത്തിയ ശ്രമങ്ങൾ വിഫലമാകുമ്പോഴാണ് റൊണാൾഡോയുടെ നിയന്ത്രണം വിട്ടത്.
🚨 The Crowd Started chanting "Messi, Messi" in front of Cristiano Ronaldo after he Recieved a Red Card for punching a Al Hilal's player 😭😭😭pic.twitter.com/FKAei3AMPY
— ACE (fan) (@FCB_ACEE) April 8, 2024
അൽ നസ്റിന് ലഭിച്ച ഒരു ത്രോ ഇൻ പെട്ടെന്നെടുക്കാൻ റൊണാൾഡോ ശ്രമിക്കുമ്പോൾ അൽ ഹിലാൽ താരം വന്ന് അതിനെ തടയാൻ ശ്രമിക്കും. ആ സമയത്ത് റൊണാൾഡോ അൽ ഹിലാൽ താരത്തെ തള്ളി മാറ്റുകയും കൈമുട്ട് കൊണ്ട് ഇടിക്കുകയും ചെയ്യുകയായിരുന്നു. ഓടിയെത്തിയ റഫറിക്ക് റൊണാൾഡോക്ക് ചുവപ്പുകാർഡ് നൽകാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
Ronaldo nearly let his intrusive thoughts win 🤣🤣 pic.twitter.com/sM5b2UfTfm
— WolfRMFC (@WolfRMFC) April 8, 2024
അതേസമയം ചുവപ്പുകാർഡ് നൽകിയപ്പോൾ റൊണാൾഡോ റഫറിക്ക് നേരെ കയ്യോങ്ങുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും. എന്തായാലും റൊണാൾഡോക്ക് ചുവപ്പുകാർഡ് ലഭിച്ചത് അൽ ഹിലാൽ ആരാധകർ ആഘോഷിച്ചത് വ്യത്യസ്‌തമായ രീതിയിലാണ്. റൊണാൾഡോ നിയന്ത്രണം വിട്ടു പെരുമാറുമ്പോൾ സ്റ്റേഡിയത്തിൽ ഉയർന്നു കേട്ടത് ലയണൽ മെസി ചാന്റുകളാണ്.
റൊണാൾഡോയുടെ റെഡ് കാർഡും മത്സരത്തിലെ തോൽവിയും അൽ നസ്ർ ആരാധകരെ സംബന്ധിച്ച് നിരാശ നൽകുന്ന കാര്യമാണ്. ഈ സീസണിൽ ഉണ്ടായിരുന്ന ഒരു കിരീടപ്രതീക്ഷ കൂടി ഇതോടെ ഇല്ലാതായി. ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിൽ എത്തിയതിനു ശേഷം ഒരു പ്രധാന കിരീടം പോലും അവർക്ക് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.
Cristiano Ronaldo Red Card Against Al Hilal