ഡള്ളാസ് ആരാധകരെ ഒറ്റക്ക് നേരിട്ട് മെസി ആരാധകൻ, സംഘട്ടനത്തിന്റെ വീഡിയോ വൈറൽ | Messi

ലീഗ് കപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലയണൽ മെസിയുടെ മിന്നുന്ന പ്രകടനം ഒരിക്കൽക്കൂടി ഇന്റർ മിയാമിയെ പിന്തുണച്ചു. എൺപതാം മിനുട്ട് വരെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പിന്നിലായിരുന്ന ഇന്റർ മിയാമി അഞ്ചു മിനുറ്റിനിടെ രണ്ടു ഗോൾ നേടി സമനില നേടിയപ്പോൾ രണ്ടു ഗോളിന് പിന്നിലും മെസിയായിരുന്നു. തുടർന്ന് ഷൂട്ടൗട്ട് വിജയം നേടി ഇന്റർ മിയാമി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.

അതേസമയം മത്സരത്തിന് ശേഷം ഒരു മെസി ആരാധകനും എഫ്‌സി ഡള്ളാസിന്റെ ആരാധകരും തമ്മിൽ സ്റ്റേഡിയത്തിനു പുറത്തു നടന്ന സംഘട്ടനം സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്. സ്റ്റേഡിയത്തിനു പുറത്തു ബിയർ അടക്കമുള്ള സാധനങ്ങൾ വിൽപ്പന നടത്തുന്ന കൗണ്ടറിന്റെ അരികിൽ വെച്ചാണ് സംഘട്ടനം നടക്കുന്നത്. പങ്കാളിയെന്നു തോന്നിപ്പിക്കുന്ന സ്ത്രീയും സംഘട്ടനത്തിൽ കൂടെ ചേരുന്നുണ്ട്.

മെസിയുടെ ജേഴ്‌സിയിട്ട ആരാധകനെ രണ്ടു പേർ ആക്രമിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. അതേസമയം ബോക്‌സിങ് മൂവുകളുമായി രണ്ടു പേരെയും ഒരുപോലെ നേരിടുന്ന മെസി ആരാധകൻ ഒടുവിൽ ഒരാളെ മലർത്തിയടിക്കുന്നുമുണ്ട്. മെസിയുടെ ജേഴ്‌സിയിട്ട ആരാധകനു തന്നാൽ കഴിയുന്ന തരത്തിലുള്ള സഹായം സ്ത്രീയും ചെയ്യുന്നുണ്ട്. സംഭവം സോഷ്യൽ മീഡിയയിൽ എത്തിയതോടെ ആരാധകർ ഏറ്റെടുത്തു.

വിജയത്തിന്റെ വക്കിൽ നിന്നും തോൽവിയിലേക്ക് മെസി എഫ്‌സി ഡള്ളാസിനെ തള്ളിയിടുകയായിരുന്നു. ഇതിന്റെ ഭാഗമായുണ്ടായ വാക്കുതർക്കമാണ് സംഘട്ടനത്തിലേക്ക് വഴി വെച്ചതെന്നാണ് കരുതുന്നത്. അതേസമയം ലയണൽ മെസി എഫ്‌സി ഡള്ളാസിനെ ഒറ്റക്ക് തോൽപ്പിച്ചത് പോലെ മെസി ആരാധകൻ തന്റെ എതിരാളികളെ ഒറ്റക്ക് അടിച്ചു തോൽപ്പിച്ചുവെന്നും ആരാധകർ പറയുന്നുണ്ട്.

Dallas And Messi Fan Fight Outside Stadium

FC DallasInter MiamiLionel Messi
Comments (0)
Add Comment