റയലിനെതിരെ കളിക്കുന്നത് പന്ത്രണ്ടു പേർക്കെതിരെയെന്നതു പോലെയെന്ന് അർജന്റീന താരം, തിരിച്ചടിച്ച് റയൽ മാഡ്രിഡ് മിഡ്‌ഫീൽഡർ | Dani Ceballos

റയൽ മാഡ്രിഡും സെവിയ്യയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരം കഴിഞ്ഞപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പരസ്‌പരം പോരടിച്ച് സെവിയ്യയുടെയും റയൽ മാഡ്രിഡിന്റെയും താരങ്ങൾ. കഴിഞ്ഞ ദിവസം നടന്ന മത്സരം കഴിഞ്ഞപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റയൽ മാഡ്രിഡ് വിജയം നേടിയിരുന്നു. റാഫ മിറിന്റെ ഗോളിൽ സെവിയ്യ മൂന്നാം മിനുട്ടിൽ തന്നെ മുന്നിലെത്തിയെങ്കിലും ഇരുപകുതികളിലുമായി റോഡ്രിഗോയാണ് റയൽ മാഡ്രിഡിന്റെ ഗോളുകൾ നേടിയത്.

മത്സരത്തിലെ എൺപത്തിമൂന്നാം മിനുട്ടിൽ അർജന്റീന താരമായ മാർക്കോസ് അക്യൂനക്ക് ചുവപ്പുകാർഡ് ലഭിച്ചിരുന്നു. റയൽ മാഡ്രിഡ് മധ്യനിര താരമായ ഡാനി സെബയോസിനെ ഫൗൾ ചെയ്‌തതിനാണു അർജന്റീന താരതത്തെ റഫറി നേരിട്ട് ചുവപ്പുകാർഡ് നൽകി പുറത്താക്കിയത്. ഇതിന്റെ പേരിൽ ചെറിയ വാക്കേറ്റം മൈതാനത്തു വെച്ച് തന്നെ ഉണ്ടായിരുന്നു. മത്സരം കഴിഞ്ഞതിനു ശേഷം അക്യൂന റഫറിക്കെതിരെ ഇൻസ്റ്റാഗ്രാമിൽ വിമർശനവുമായി രംഗത്തു വരികയുണ്ടായി.

പന്ത്രണ്ടു പേർക്കെതിരെ മൈതാനത്ത് കളിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് മത്സരത്തിനു ശേഷം അർജന്റീന താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. റഫറിയെയാണ് അക്യൂന ഉദ്ദേശിച്ചതെങ്കിലും അതിനു മറുപടിയുമായി ഫൗളിന് വിധേയനായ സെബയോസാണ് എത്തിയത്. അർജന്റീന താരത്തിന്റെ ഫൗൾ ഏറ്റുവാങ്ങിയതിനു ശേഷം തന്റെ കാലിലുണ്ടായ മുറിവിന്റെ ചിത്രം സ്‌പാനിഷ്‌ മിഡ്‌ഫീൽഡർ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചു.

മത്സരത്തിൽ ചുവപ്പുകാർഡ് ലഭിച്ചതോടെ റയൽ സോസിഡാഡിനെതിരെ നടക്കുന്ന അവസാനത്തെ ലീഗ് മത്സരം അർജന്റീന താരത്തിന് നഷ്‌ടമാകും. യൂറോപ്പ ലീഗ് സെമി ഫൈനലിൽ യുവന്റസിനെതിരെ നടന്ന മത്സരത്തിലും അക്യൂനക്ക് ചുവപ്പുകാർഡ് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഫൈനൽ താരത്തിന് നഷ്‌ടമാകും. ലീഗിൽ പത്താം സ്ഥാനത്താണ് സെവിയ്യ നിൽക്കുന്നത്.

Dani Ceballos Hits Back Acuna Over Referee Criticsm

Dani CeballosMarcos AcunaReal MadridSevilla
Comments (0)
Add Comment