പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും മറ്റൊരു താരം കൂടി പുറത്തേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ എട്ടോളം പേർ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തു പോയിരുന്നു. പുതിയ പരിശീലകന് കീഴിൽ വലിയൊരു അഴിച്ചുപണി ബ്ലാസ്റ്റേഴ്‌സിൽ നടക്കുമെന്ന് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
റിപ്പോർട്ടുകൾ പ്രകാരം മധ്യനിരയിൽ കളിച്ചിരുന്ന ഡാനിഷ് ഫാറൂഖ് ആണ് ക്ലബ് വിട്ടുവെന്നു പ്രതീക്ഷിക്കുന്ന താരം. ലഭ്യമായ സൂചനകൾ പ്രകാരം താരം ചെന്നൈയിൻ എഫ്‌സിയിലേക്കാണ് ചേക്കേറുന്നത്. താരത്തിന്റെ സൈനിങ് ചെന്നൈയിൻ എഫ്‌സി പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ടുകൾ ഉള്ളതെങ്കിലും ഔദ്യോഗികമായ ഉറവിടങ്ങളിൽ നിന്നും വരാതെ വാർത്ത ഉറപ്പിക്കാൻ കഴിയില്ല.
#footballexclusive 🚨Chennaiyin FC have completed the signing of 28-year-old KBFC midfielder Danish Farooq to bolster their midfield.
#IndianFootball #Transfers #AllInForChennaiyin #isl #Keralablasters https://t.co/fAxgbV76kl pic.twitter.com/klIgawvZpi— football exclusive (@footballexclus) June 3, 2024
കഴിഞ്ഞ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയ താരമാണ് ഡാനിഷ് ഫാറൂഖ്. പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം കാഴ്‌ച വെക്കാൻ കഴിഞ്ഞില്ലെങ്കിലും ആദ്യത്തെ സീസൺ താരം മോശമാക്കിയില്ല. ഇരുപതു മത്സരങ്ങളിൽ ടീമിന് വേണ്ടി ഇറങ്ങിയ താരം രണ്ടു ഗോളുകൾ നേടിയതിനു പുറമെ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു.
മുന്നേറ്റനിര താരങ്ങളെ ഒഴിവാക്കിയാൽ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കഴിഞ്ഞ സീസണിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരങ്ങളിലൊരാളാണ് ഡാനിഷ് ഫാറൂഖ്. അതിനു പുറമെ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കഴിഞ്ഞ സീസണിൽ ഏറ്റവുമധികം ഗോളുകൾ നേടിയ ഇന്ത്യൻ താരവും ഡാനിഷ് തന്നെയാണ്.
ഡാനിഷ് പുറത്തു പോവുകയാണെങ്കിൽ പുതിയ പരിശീലകൻ എത്തിയതാണ് അതിനു കാരണമെന്ന് വ്യക്തമാണ്. സ്റ്റാറെ പ്രത്യേക പ്രൊഫൈലിലുള്ള കളിക്കാരെ തേടുന്ന പരിശീലകനാണ്. അദ്ദേഹത്തിന്റെ ശൈലിക്ക് ഡാനിഷ് ഫാറൂഖ് അനുയോജ്യനല്ലെന്നതാവാം താരത്തെ ഒഴിവാക്കാനുള്ള കാരണം.
Danish Farooq Reportedly Joined Chennaiyin FC