പ്രീ സീസൺ സൗഹൃദ മത്സരത്തിൽ വീണ്ടും വമ്പൻ തോൽവി വഴങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമായ അൽ നസ്ർ. പ്രീ സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ വിജയം നേടിയ അവർ കഴിഞ്ഞ മത്സരത്തിൽ സെൽറ്റ വിഗോയോട് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽവി വഴങ്ങിയതിനു പിന്നാലെയാണ് ഇന്നലെ നടന്ന മത്സരത്തിൽ ബെൻഫിക്കയോടും തോറ്റത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബെൻഫിക്കയുടെ വിജയം.
ഇരുപത്തിരണ്ടാം മിനുട്ടിൽ മനോഹരമായൊരു ഫിനിഷിങ്ങുമായി ഏഞ്ചൽ ഡി മരിയയാണ് ബെൻഫിക്കയെ മുന്നിലെത്തിച്ചത്. കഴിഞ്ഞ പ്രീ സീസൺ മത്സരത്തിലും ബെൻഫിക്കക്ക് വേണ്ടി ആദ്യത്തെ ഗോൾ നേടിയത് ഡി മരിയ ആയിരുന്നു. പോർച്ചുഗീസ് ക്ലബിലേക്കുള്ള തന്റെ തിരിച്ചു വരവ് ആദ്യത്തെ രണ്ടു മത്സരങ്ങളിലും ഗോൾ നേടി മികച്ചതാക്കാൻ താരത്തിന് കഴിഞ്ഞുവെന്നതിൽ സംശയമില്ല. ഇത് വരുന്ന സീസണിൽ ടീമിന് കൂടുതൽ പ്രതീക്ഷ നൽകുകയും ചെയ്യുന്നു.
DI MARIA WHAT A GOAL AGAINST AL-NASSR! 🇦🇷🇦🇷🇦🇷 pic.twitter.com/3xQjUjKLlT
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 20, 2023
ഏഞ്ചൽ ഡി മരിയക്ക് പുറമെ ഖത്തർ ലോകകപ്പിൽ സ്വിറ്റ്സർലണ്ടിനെതിരെ റൊണാൾഡോക്ക് പകരക്കാരനായി ആദ്യ ഇലവനിൽ ഇറങ്ങി ഹാട്രിക്ക് നേടിയ പോർച്ചുഗൽ താരം ഗോൻകാലോ റാമോസാണ് ബെൻഫിക്കയുടെ രണ്ടു ഗോളുകൾ നേടിയത്. ആദ്യപകുതിയിൽ തന്നെ മൂന്നു ഗോളുകൾ നേടിയ ബെൻഫിക്കക്കെതിരെ അൽ നസ്ർ ഒരു ഗോൾ മടക്കിയെങ്കിലും അറുപത്തിയെട്ടാം മിനുട്ടിൽ ഷെൽഡറെരപ്പിലൂടെ പട്ടിക പൂർത്തിയാക്കിയ ബെൻഫിക്ക മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു.
🔥
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 20, 2023
മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിഷ്പ്രഭമാക്കിയ ഒരു സ്കില്ലും ഏഞ്ചൽ ഡി മരിയയുടെ ഭാഗത്തു നിന്നുമുണ്ടായി. ആദ്യപകുതി അവസാനിക്കും മുൻപ് തന്റെ കാലിൽ നിന്നും പന്തെടുക്കാൻ വന്ന റൊണാൾഡോയെ അർജന്റീന താരം വട്ടം ചുറ്റിക്കുകയാണുണ്ടായത്. എന്തായാലും റൊണാൾഡോയെ സംബന്ധിച്ച് പ്രീ സീസണിലെ രണ്ടു മത്സരങ്ങളിലും ഗോൾ നേടാൻ കഴിഞ്ഞിട്ടില്ല. ഇനി പിഎസ്ജി, ഇന്റർ മിലാൻ എന്നിവർക്കെതിരെയാണ് അവർക്ക് മത്സരങ്ങളുള്ളത്.
Di Maria Goal For Benfica Against Al Nassr