ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ മികച്ച പ്രകടനത്തോടെ തുടങ്ങുകയും പിന്നീട് പരിക്കുകൾ കാരണം മോശം ഫോമിലേക്ക് വീഴുകയും ചെയ്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. സീസണിന്റെ ആദ്യപകുതി കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ടീമിന് പ്രധാനതാരങ്ങൾ ഒന്നൊന്നായി നഷ്ടമായപ്പോൾ ലീഗിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് നിൽക്കുന്നത്.
ഐബാൻ, അഡ്രിയാൻ ലൂണ, ക്വാമേ പെപ്ര, സച്ചിൻ സുരേഷ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിൽ നിന്നും ദീർഘകാലത്തേക്ക് പുറത്തായ താരങ്ങൾ. ഇവരുടെ അസാന്നിധ്യത്തിൽ ടീമിനായി മികച്ച പ്രകടനം നടത്തിയിരുന്നത് ഗ്രീക്ക് സ്ട്രൈക്കറായ ദിമിത്രിയോസ് ആയിരുന്നു. എന്നാലിപ്പോൾ ആരാധകർ ഭയന്നതു പോലെത്തന്നെ ദിമിത്രിയോസിനും പരിക്കേറ്റിരിക്കുകയാണ്.
Kerala Blasters FC's Greek striker Dimitrios Diamantakos has suffered an injury and is expected to be sidelined for two-weeks 🤕🇬🇷
Chances of playing in the play-offs slim 🤏
31 yo accounts for nearly 50% of the total goals scored by the club this season in ISL❌ pic.twitter.com/LY2trKlueg
— 90ndstoppage (@90ndstoppage) April 5, 2024
ദിമിത്രിയോസിന്റെ പരിക്കുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ അറിയിപ്പൊന്നും വന്നിട്ടില്ലെങ്കിലും ക്ലബുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത് താരത്തിന് പരിക്കേറ്റുവെന്നാണ്. രണ്ടാഴ്ച വരെ താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകൾ. അങ്ങിനെയാണെങ്കിൽ ഗ്രീക്ക് താരം വരാനിരിക്കുന്ന പ്ലേ ഓഫ് മത്സരങ്ങളിൽ കളിക്കാനുള്ള സാധ്യത വിരളമായിരിക്കും.
ടീമിന്റെ പ്രധാന താരങ്ങളിൽ പലരും പരിക്കേറ്റു പുറത്തു പോയപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഭയന്നിരുന്നത് ദിമിത്രിയോസിനെയും നഷ്ടമാകുമോയെന്നാണ്. പ്ലേ ഓഫ് മത്സരങ്ങൾക്ക് മുന്നോടിയായി കഴിഞ്ഞ മത്സരത്തിൽ താരത്തിന് വിശ്രമവും നൽകിയിരുന്നു. എന്നാൽ ആരാധകർ ഭയന്നതു പോലെത്തന്നെ സംഭവിച്ചുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്ന സൂചനകൾ.
ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ അൻപത് ശതമാനത്തോളം ഗോളുകളും വന്നിരിക്കുന്നത് ദിമിത്രിയോസിന്റെ ബൂട്ടിൽ നിന്നാണ്. അത്രയും പ്രധാനപ്പെട്ട താരത്തെയാണ് ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരിക്കുന്നത്. അതും ഏറ്റവും പ്രധാനപ്പെട്ട പ്ലേ ഓഫ് മത്സരങ്ങൾ വരാനിരിക്കെ. അഡ്രിയാൻ ലൂണയും പ്ലേ ഓഫ് കളിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ മുന്നേറാൻ കഴിയുമെന്ന പ്രതീക്ഷ ബ്ലാസ്റ്റേഴ്സിനില്ല.
Dimitrios Injury Huge Blow For Kerala Blasters