ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം തിരിച്ചു നാല് ഗോളുകൾ നേടിയ വിജയത്തിൽ താരമായത് ടീമിന്റെ പ്രധാന സ്ട്രൈക്കറായ ദിമിത്രിയോസ് തന്നെയാണ്. കഴിഞ്ഞ രണ്ടു സീസണുകളായി ടീമിനൊപ്പമുള്ള താരത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ഇന്നലെ ഗോവക്കെതിരെ കണ്ടത്.
ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നാല് ഗോളുകൾ നേടിയപ്പോൾ നാല് ഗോളുകൾക്ക് പിന്നിലും ദിമിത്രിയോസിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഡൈസുകെ സകായി നേടിയ ആദ്യത്തെ ഗോളിനു കാരണമായ ഫ്രീകിക്ക് നേടിയെടുത്ത ദിമിത്രിയോസ് അതിനു ശേഷം രണ്ടാമത്തെ ഗോൾ പെനാൽറ്റിയിലൂടെ കുറിച്ചു. അപാരമായ പ്രെസിങ്ങിലൂടെ മൂന്നാമത്തെ ഗോളും നേടിയ താരം നാലാം ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തു.
All the goals by KBFC today 🥵
Daisuke Sakai (1)
Dimitrios Diamantakos (2)
Fedor Cernych (1) Debut Goal #KBFC #ISL10 pic.twitter.com/O3yjOgUFBt— Kevin (@kevbmat) February 25, 2024
ഇന്നലത്തെ മത്സരത്തിൽ രണ്ടു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയ താരം മോചനം ഏഴു ഷോട്ടുകളാണ് മത്സരത്തിൽ ഉതിർത്തത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ദിമിയുടെ ഒരു ഇടങ്കാൽ ഷോട്ട് വല കുലുക്കേണ്ടതായിരുന്നെങ്കിലും ചെറിയൊരു വ്യത്യാസത്തിൽ പുറത്തു പോയി. ഒരു കീ പാസ് നൽകിയ താരം ശ്രമിച്ച ഒൻപത് ഗ്രൗണ്ട് ഡുവൽസിൽ അഞ്ചെണ്ണത്തിലും വിജയം നേടുകയും ചെയ്തു.
അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതിനു ശേഷം ടീമിന്റെ മുന്നേറ്റനിരയെ നയിക്കുന്നത് ഗ്രീക്ക് താരമാണ്. ഒരു പ്രോപ്പർ സ്ട്രൈക്കർ എന്ന നിലയിലും അതുപോലെ തന്നെ പിന്നിലേക്കിറങ്ങി അവസരങ്ങൾ സൃഷ്ടിക്കുന്ന താരമായി മാറാനും ദിമിത്രിയോസിനു കഴിയുന്നു. നിലവിൽ പത്ത് ഗോളുകളുമായി ഐഎസ്എൽ ടോപ് സ്കോറർമാരിൽ രണ്ടാം സ്ഥാനത്തുണ്ട് ഗ്രീക്ക് സ്ട്രൈക്കർ.
നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വിശ്വസ്തനായ താരവും ആരാധകരുടെ പ്രിയങ്കരനുമായ ദിമിത്രിയോസിന്റെ പ്രകടനം ആരാധകർക്ക് ചെറിയൊരു ഉത്കണ്ഠ കൂടിയാണ്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം ഇതുവരെ അത് പുതുക്കിയിട്ടില്ല. കരാർ പുതുക്കാതെ താരം ക്ലബ് വിടുകയാണെങ്കിൽ അത് ബ്ലാസ്റ്റേഴ്സിന് ഏറ്റവും വലിയ തിരിച്ചടിയായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.
Dimitrios With Another Stunning Performance Against FC Goa