“പ്രതിരോധമാണ് പ്രധാന ചുമതലയെങ്കിലും അവസരം വന്നാൽ ഇനിയും ഗോളടിക്കും”- കഴിഞ്ഞ മത്സരത്തിലെ ഹീറോയുടെ വാക്കുകൾ | Drincic

ഹൈദരാബാദ് എഫ്‌സിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ഈ സീസണിനു മുന്നോടിയായി ടീമിലെത്തിയ മിലോസ് ഡ്രിഞ്ചിച്ച് മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ പുറത്തെടുത്ത കടുത്ത അടവുകൾ കാരണം ചുവപ്പുകാർഡ് ലഭിച്ചതിനെ തുടർന്ന് മൂന്നു മത്സരങ്ങളിൽ വിലക്ക് ലഭിച്ച താരം അതിനു ശേഷം തിരിച്ചെത്തിയ മത്സരത്തിൽ അത്രയും കാലം പുറത്തിരുന്നതിന്റെ എല്ലാ നിരാശയും മാറ്റിയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഹൈദരാബാദ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ നേടിയ താരം പ്രതിരോധത്തിലും പ്രധാന പങ്കു വഹിക്കുകയുണ്ടായി. ആറര അടിയോളം ഉയരമുള്ളതിനാൽ ഹെഡറുകളിൽ തനിക്കുള്ള ആനുകൂല്യം മുതലെടുത്ത് രണ്ടു ഗോളുകൾ കൂടി നേടാൻ താരത്തിന് അവസരം ഉണ്ടായിരുന്നു എങ്കിലും അത് ചെറിയൊരു വ്യത്യാസത്തിൽ നഷ്‌ടമായി. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോൾ താരം തന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

“ആ ഗോൾ നേടിയത്, പ്രത്യേകിച്ച് ആരാധകർ നിറഞ്ഞ ഒരു ഹോം സ്റ്റേഡിയത്തിൽ നേടിയത് അവിശ്വസനീയമായ ഒരു വികാരമായിരുന്നു. എനിക്ക് പ്രധാന ചുമതല പ്രതിരോധത്തിലാണെങ്കിലും, സാധ്യമായ വിധത്തിൽ ടീമിന് സംഭാവന നൽകുക എന്നതാണ് പ്രധാനപ്പെട്ട ലക്ഷ്യം. ഒരു ഡിഫൻഡർ എന്ന നിലയിൽ എനിക്ക് നിർണായകമായ, ഞങ്ങൾ നേടിയ ക്ലീൻ ഷീറ്റിൽ ഞാൻ അഭിമാനിക്കുന്നു. എനിക്ക് സ്‌കോർ ചെയ്യാനുള്ള അവസരങ്ങൾ വന്നാൽ, ഞാനത് സന്തോഷത്തോടെ ചെയ്യും.”

“പക്ഷേ അതിലുപരിയായി ടീമിനെ എല്ലാ മേഖലകളിലും പ്രതിരോധിക്കുന്നതിലും പിന്തുണക്കുന്നതിലുമാണ് ഞാൻ ശ്രദ്ധിക്കുന്നത്. ഞങ്ങളുടെ ഊർജം വളരെയധികം വർധിപ്പിച്ചുകൊണ്ട് ആരാധകർ വലിയ പിന്തുണയാണു നൽകുന്നത്. പോയിന്റ് ടേബിളിൽ ഉയർന്ന സ്ഥാനത്ത് ആയിരിക്കുന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണ്. ഈ പോസിറ്റിവിറ്റി ഇനിയും തുടർന്നു പോകാൻ കഴിയുമെന്ന് കരുതുന്നു.” മോണ്ടിനെഗ്രോ താരം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.

അതേസമയത് മിലോസിൽ നിന്നും ഇനിയും ഗോളുകൾ പ്രതീക്ഷിക്കുന്നുവെന്നാണ് താരത്തിനൊപ്പം പത്രസമ്മേളനത്തിൽ ഉണ്ടായിരുന്ന ഇവാൻ പറഞ്ഞത്. ഗോളുകൾ നേടാനുള്ള താരത്തിന്റെ കഴിവ് നേരത്തെ തന്നെ എല്ലാവരും ശ്രദ്ധിച്ചിട്ടുള്ള ഒന്നാണെന്നും അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഇവാൻ പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനം താരത്തിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്. ചെന്നൈക്കെതിരെ കൂടുതൽ മികച്ച പ്രകടനം അതിനാൽ പ്രതീക്ഷിക്കാൻ കഴിയും.

Drincic Ready To Score More Goals For Kerala Blasters

ISLIvan VukomanovicKerala BlastersMilos Drincic
Comments (0)
Add Comment