അണ്ടർ 17 ലോകകപ്പിൽ ബ്രസീലിനെതിരായ മത്സരത്തിന് ശേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ട താരമാണ് അർജന്റീനയുടെ ക്ലൗഡിയോ എച്ചെവെരി. ബ്രസീലിനെതിരെ നടന്ന മത്സരത്തിൽ ഹാട്രിക്ക് നേടിയ താരം ലയണൽ മെസിയുമായി സാദൃശ്യം പുലർത്തുന്നുണ്ടെന്ന് ഒരുപാട് പേർ അഭിപ്രായപ്പെട്ടു. ഒരുപാട് നാളുകൾക്ക് ശേഷം നമ്പർ 10 പൊസിഷനിൽ മികച്ചൊരു താരത്തെ കണ്ടുവെന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല.
എന്തായാലും ആ ടൂർണമെന്റിനു ശേഷം എച്ചെവെരിക്ക് വേണ്ടി നിരവധി ക്ലബുകളാണ് രംഗത്തു വന്നത്. തന്റെ പ്രിയപ്പെട്ട ക്ലബ് ബാഴ്സലോണയാണെന്ന് താരം വെളിപ്പെടുത്തിയതിനാൽ എച്ചെവെരി കാറ്റലൻ ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് ഏവരും കരുതിയത്. എന്നാൽ അവരുടെ സാമ്പത്തികപ്രതിസന്ധി മുതലെടുത്ത് മാഞ്ചസ്റ്റർ സിറ്റി അർജന്റീന താരത്തെ സ്വന്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
🚨 #ManCity define Claudio Echeverri as the best in the world in his position among the new generation of players.
[@jorgebaravalle] pic.twitter.com/PVmVDqeVM2
— Manchestericonic (@manchestriconic) December 24, 2023
പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം തന്റെ പൊസിഷനിൽ ആ തലമുറയിലെ തന്നെ ഏറ്റവും മികച്ച താരമാണ് എച്ചെവെരിയെന്നാണ് മാഞ്ചസ്റ്റർ സിറ്റി കരുതുന്നത്. അതുകൊണ്ടാണ് താരത്തെ സ്വന്തമാക്കാൻ ക്ലബ് കൊണ്ടു പിടിച്ച ശ്രമം നടത്തുന്നത്. ഇരുപത്തിയഞ്ചു മില്യൺ യൂറോ മാഞ്ചസ്റ്റർ സിറ്റി അർജന്റീന താരത്തിനായി ഓഫർ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. എച്ചെവെരിയുടെ റിലീസിംഗ് ക്ലോസിനെക്കാൾ ഉയർന്ന തുകയാണിത്.
🚨 #ManCity define Claudio Echeverri as the best in the world in his position among the new generation of players.
[@jorgebaravalle] pic.twitter.com/PVmVDqeVM2
— Manchestericonic (@manchestriconic) December 24, 2023
തന്റെ ക്ലബായ റിവർപ്ലേറ്റ് വിടാനുള്ള ആഗ്രഹം എച്ചെവെരി കഴിഞ്ഞ വെളിപ്പെടുത്തിയതോടെയാണ് മാഞ്ചസ്റ്റർ സിറ്റി താരത്തിനായി ശ്രമം ശക്തമാക്കിയത്. ഒരു വർഷം കൂടി മാത്രം ക്ലബുമായി കരാറുള്ള താരം അത് പുതുക്കിയില്ലെങ്കിൽ വിൽക്കാൻ റിവർപ്ലേറ്റ് നിർബന്ധിതരാകും. അതേസമയം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയാലും എച്ചെവെരി ലോൺ കരാറിൽ റിവർപ്ലേറ്റിൽ തന്നെ തുടരുമെന്നും റിപ്പോർട്ടുകളുണ്ട്.
എച്ചെവെരി മാഞ്ചസ്റ്റർ സിറ്റിയിലേക്കാണ് ചേക്കേറുന്നതെങ്കിൽ അർജന്റീന ആരാധകർക്ക് അതൊരു സന്തോഷവാർത്ത ആയിരിക്കും. ലയണൽ മെസിയെ ഇന്നു കാണുന്ന മെസിയാക്കി മാറ്റാൻ നിർണായക പങ്കു വഹിച്ച പെപ് ഗ്വാർഡിയോള പരിശീലകനായിരിക്കുന്ന സിറ്റിയിലേക്കാണ് എച്ചെവെരി പോകുന്നത് എന്നതിനാൽ താരത്തിനും മെസിയെപ്പോലെ മികച്ച താരമാകാനുള്ള അവസരമുണ്ടെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
Echeverri Close To Join Manchester City