എന്നർ വലൻസിയ താരമായി, ലോകകപ്പ് ചരിത്രത്തിലെ വലിയ നാണക്കേടുമായി ഖത്തർ

2022 ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ ആതിഥേയരായ ഖത്തറിന് തോൽവി. ലാറ്റിനമേരിക്കൻ ടീമായ ഇക്വഡോറാണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഖത്തറിനെ കീഴടക്കിയത്. ഇതോടെ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യത്തെ മത്സരം തോൽക്കുന്ന ആദ്യത്തെ ആതിഥേയ ടീമായി ഖത്തർ മാറുകയും ചെയ്‌തു.

ഖത്തറിനെ പൂർണമായും നിഷ്പ്രഭമാക്കിയാണ് മത്സരത്തിൽ ഇക്വഡോർ വിജയം നേടിയത്. മൂന്നാം മിനുട്ടിൽ നേടിയ ഗോൾ ഓഫ്‌സൈഡായി നിഷേധിക്കപ്പെട്ടതിനു ശേഷം പതിനാറ്, മുപ്പത്തിയൊന്നു മിനിറ്റുകളിൽ നായകൻ ഇന്നർ വലൻസിയായാണ് ഇക്വഡോറിന്റെ ഗോളുകൾ നേടിയത്. മത്സരത്തിൽ ഖത്തറിന് ഒരൊറ്റ കോർണർ മാത്രമേ ലഭിച്ചുള്ളൂവെന്നത് അവരുടെ മോശം പ്രകടനത്തെ വ്യക്തമാക്കുന്നു.

ആദ്യപകുതിയിൽ തകർത്താടി ഇക്വഡോർ രണ്ടാം പകുതിയിൽ പിന്നിലേക്ക് വലിഞ്ഞതും ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കഴിയാതിരുന്നതും അവർക്ക് തിരിച്ചടി നൽകി. അതേസമയം ഖത്തറിന് മത്സരത്തിൽ ഇക്വഡോറിനു ഭീഷണി ഉയർത്താൻ തന്നെ കഴിഞ്ഞില്ല. മത്സരം വിജയിച്ചത് ഇക്വഡോറിനു ആത്മവിശ്വാസം നൽകിയപ്പോൾ തോൽവി ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും മുന്നേറാനുള്ള ഖത്തറിന്റെ സാധ്യതകൾ ഇല്ലാതാക്കി.

fpm_start( "true" ); /* ]]> */
EcuadorEnner ValenciaQatar
Share
Comments (0)
Add Comment