കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം നടത്തിയെങ്കിലും സീസണിന്റെ അവസാനം കാലിടറിയതാണ് ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം നഷ്‌ടമാകാൻ കാരണം. ഈ സീസണിൽ അതിൽ നിന്നും പാഠം പേടിച്ച് അവസാനഘട്ടത്തിൽ പോയിന്റ് നഷ്‌ടപ്പെടുത്താതിരിക്കാൻ ടീം ശ്രമിക്കുമെന്ന് കരുതിയെങ്കിലും ഇന്നലെ ആസ്റ്റൺ വില്ലക്കെതിരായ അക്ഷരാർത്ഥത്തിൽ പടിക്കലെത്തി കലമുടക്കൽ തന്നെയായിരുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ സ്വന്തം മൈതാനത്താണ് ആഴ്‌സണൽ ആസ്റ്റൺ വില്ലയോട് തോൽവി വഴങ്ങിയത്. ആദ്യപകുതിയിൽ ആഴ്‌സണലിന്റെ ആധിപത്യമായിരുന്നെങ്കിലും രണ്ടാം പകുതിയിൽ ആസ്റ്റൺ വില്ല മത്സരത്തിന്റെ നിയന്ത്രണം നേടിയെടുത്തു. ഒടുവിൽ എൺപത്തിനാലാം മിനുട്ടിലും എൺപത്തിയേഴാം മിനുട്ടിലുമാണ് ആസ്റ്റൺ വില്ല വിജയഗോളുകൾ കണ്ടെത്തിയത്.
Emiliano Martinez with a huge save against Arsenal from close range
pic.twitter.com/LMrXtvdeXX— Mohammed (@ZAJD011) April 14, 2024
ആസ്റ്റൺ വില്ലയുടെ വിജയത്തിൽ കടപ്പെട്ടിരിക്കേണ്ടത് ആഴ്‌സണലിന്റെ മുൻ താരവും വില്ല ഗോളിയുമായ എമിലിയാനോ മാർട്ടിനസിനോടു കൂടിയാണ്. മത്സരത്തിൽ എമിലിയാനോ മാർട്ടിനസിന്റെ തകർപ്പൻ സേവുകൾ ഇല്ലായിരുന്നെങ്കിൽ ആഴ്‌സണൽ മത്സരം സ്വന്തമാക്കിയേനെ. അതിൽ തന്നെ ആദ്യപകുതിയിൽ ട്രോസാർഡിന്റെ ക്ലോസ് റേഞ്ച് ഷോട്ട് എമിലിയാനോ തടഞ്ഞിട്ടത് അവിശ്വസനീയമായ രീതിയിലാണ്.
ലോകകപ്പ് ഫൈനലിൽ ഫ്രാൻസിന്റെ കൊളോ മുവാനിയുടെ ഷോട്ട് കാലു കൊണ്ട് തടഞ്ഞിട്ടതിനു സമാനമായിരുന്നു ഇന്നലത്തെ വേവും. അതിനു പുറമെ ബോക്‌സിനുള്ളിൽ നിന്നുള്ള രണ്ടു ഷോട്ടുകളാണ് താരം തടഞ്ഞിട്ടത്. മഹാമേരു പോലെ ഗോൾവലക്ക് മുന്നിൽ നിന്നിരുന്ന എമിലിയാനോ മാർട്ടിനസ് ആഴ്‌സനലിനെ കിരീടപ്രതീക്ഷകൾ കൂടിയാണ് ഇല്ലാതാക്കിയത്.
ആഴ്‌സണലിന് കിരീടപ്പോരാട്ടത്തിൽ മുന്നിലെത്താൻ വിജയം നിർണായകമായിരുന്നെങ്കിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ വേണ്ടിയാണ് ആസ്റ്റൺ വില്ല പൊരുതിയത്. ആ പോരാട്ടത്തിൽ വിജയം കണ്ടെത്താൻ അവർക്ക് കഴിഞ്ഞു. ടീമിനൊപ്പം ചാമ്പ്യൻസ് ലീഗ് കളിക്കണമെന്ന ആഗ്രഹം പറഞ്ഞിട്ടുള്ള എമിലിയാനോ മാർട്ടിനസ് അതിനു വേണ്ടിയുള്ള യാത്രയിൽ ഗംഭീരപ്രകടനം തുടരുകയാണ്.
Emiliano Martinez Saves Against Arsenal