അഡ്രിയാൻ ലൂണക്ക് പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരമാണ് ലിത്വാനിയ ദേശീയ ടീമിന്റെ നായകനായ ഫെഡോർ സെർനിച്ചിനെ. ലൂണയുടെ പകരക്കാരനെന്ന നിലയിൽ എത്തിയതും താരം നേടിയ ഗോളുകളുടെ വീഡിയോ വൈറലായതും കാരണം ദിവസങ്ങൾ കൊണ്ട് ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വലിയ രീതിയിലുള്ള കുതിപ്പുണ്ടാക്കാൻ ഫെഡോറിനു കഴിഞ്ഞു.
ഇതുവരെ ഒരു മത്സരം പോലും കളിക്കാതെയാണ് ഫെഡോറിനു വലിയ രീതിയിലുള്ള പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എത്തിയത്. വിസ സംബന്ധമായ കാര്യങ്ങൾ പൂർത്തിയായാൽ ഉടനെ തന്നെ ഇന്ത്യയിലേക്ക് എത്താനൊരുങ്ങുന്ന താരം സൂപ്പർ കപ്പിനു ശേഷം ടീമിനൊപ്പം ചേർന്ന് ഐഎസ്എൽ രണ്ടാം ഘട്ടം ആരംഭിക്കുമ്പോൾ മുതൽ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
🚨| OFFICIAL: Fedor Černych nominated for Lithuanian Footballer Of The Year 🇱🇹 #KBFC pic.twitter.com/vGlQkOk0HW
— KBFC XTRA (@kbfcxtra) January 17, 2024
അതിനിടയിൽ ഫെഡോറിനെ തേടി സന്തോഷകരമായ ഒരു വാർത്ത എത്തിയിട്ടുണ്ട്. 2023ൽ ലിത്വാനിയയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തെ തിരഞ്ഞെടുക്കാനുള്ള പട്ടികയിൽ ഫെഡോറുമുണ്ട്. പന്ത്രണ്ടു ലിത്വാനിയൻ താരങ്ങളുള്ള പട്ടികയിലാണ് ദേശീയ ടീമിന്റെ നായകനായ ഫെഡോറും ഉൾപ്പെട്ടിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ പുരസ്‌കാരം പ്രഖ്യാപിക്കും.
ഫെഡോർ ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിലും പുരസ്‌കാരം നേടാനുള്ള സാധ്യത വളരെ കുറവാണ്. കഴിഞ്ഞ വർഷം താരം നടത്തിയ പ്രകടനം അത്ര മികച്ചതായിരുന്നില്ല. നിരവധി മത്സരങ്ങൾ ക്ലബിനും ദേശീയടീമിനുമായി കളിച്ച താരം ആകെ മൂന്നു ഗോളുകളും ഒരു അസിസ്റ്റുമാണ് സ്വന്തമാക്കിയത്. താരത്തിന്റെ നിലവിലെ ഫോം ബ്ലാസ്റ്റേഴ്‌സീനും ആശങ്ക നൽകുന്ന കാര്യം തന്നെയാണ്.
അതേസമയം ഫെഡോർ ഈ പുരസ്‌കാരം നേടിയാൽ അത് താരത്തിനും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും വളരെ സന്തോഷം നൽകുന്ന കാര്യമായിരിക്കും. ബ്ലാസ്റ്റേഴ്‌സിനൊപ്പം കൂടുതൽ മികച്ച പ്രകടനം നടത്താനും അത് ആത്മവിശ്വാസം നൽകും. എന്തായാലും വിങ്ങറായും ഫോർവേഡായും കളിക്കാൻ കഴിയുന്ന താരത്തിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
Fedor Cernych Nominated For Lithuanian Footballer Of The Year