എഫ്‌സി ഗോവക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ വിജയം ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ്. ആദ്യപകുതിയിൽ രണ്ടു ഗോളിനും എൺപതാം മിനുട്ട് വരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും പിന്നിൽ നിന്ന ടീം അതിനു ശേഷമാണ് മൂന്നു ഗോളുകൾ അടിച്ചു കേറ്റി ഗോവയെ കൊച്ചിയുടെ മൈതാനത്ത് തകർത്തെറിഞ്ഞത്.
ഇന്നലെ നടന്ന മത്സരത്തിൽ ടീമിന്റെ പ്രധാന സ്‌ട്രൈക്കറും വിശ്വസ്‌തനായ താരവുമായ ദിമിത്രിയോസ് പതിവ് പോലെ മികച്ച പ്രകടനം നടത്തിയതിനു പുറമെ ആരാധകർക്ക് സന്തോഷം നൽകിയ മറ്റൊരു കാര്യം ടീമിലേക്ക് പുതിയതായി എത്തിയ സ്‌ട്രൈക്കറായ ഫെഡോർ ചെർണിച്ച് നേടിയ ഗോളാണ്. ജനുവരിയിൽ ടീമിലെത്തിയ താരം ടീമിനായി നേടുന്ന ആദ്യത്തെ ഗോളായിരുന്നു ഇന്നലെ പിറന്നത്.
Fedor Cernych's first isl goal for Kerala Blasters.
That finish 🔥 #Kbfc #isl10/pic.twitter.com/MS8sN1u95I
— Hari (@Harii33) February 25, 2024
മത്സരത്തിന്റെ അവസാന മിനുട്ടുകളിലാണ് ചെർണിച്ചിന്റെ ഗോൾ പിറന്നത്. ദിമിത്രിയോസ് നൽകിയ പന്ത് കാലിലെത്തുമ്പോൾ വളരെ ടൈറ്റായ പൊസിഷനിലായിരുന്നു ചെർണിച്ച് ഉണ്ടായിരുന്നത്. എന്നാൽ ഗോൾകീപ്പർ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ കീപ്പർക്കും പോസ്റ്റിനും ഇടയിലുള്ള ചെറിയ ഗ്യാപ്പിലൂടെ ഒരു തകർപ്പൻ ഷോട്ടിൽ വലയിലേക്ക് പന്തെത്തിക്കാൻ താരത്തിന് കഴിഞ്ഞു.
തന്റെ ഫിനിഷിങ് മികവ് എത്രത്തോളമുണ്ടെന്ന് താരം തെളിയിച്ച ഗോൾ കൂടിയാണ് ഇന്നലെ പിറന്നത്. അസാധ്യമായ ഗോളുകൾ നേടാനുള്ള താരത്തിന്റെ കഴിവ് ടീമിലേക്ക് എത്തിയപ്പോൾ മുതൽ ചർച്ചയായിരുന്നു. ഇന്നലത്തെ ഗോളോടെ തന്റെ മികവ് എത്രത്തോളമുണ്ടെന്ന് താരം മനസിലാക്കി തന്നു. ഇത് ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ജനുവരിയിൽ ടീമിലെത്തിയ താരം ഇന്ത്യയിലെ സാഹചര്യങ്ങളുമായി പതിയെ ഇണങ്ങിച്ചേർന്നു കൊണ്ടിരിക്കുന്നു എന്നാണു അനുമാനിക്കേണ്ടത്. ഇനിയും ആറ് മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ താരം തന്റെ ആദ്യത്തെ ഗോൾ നേടിയത് ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കും. യൂറോപ്യൻ ടീമുകൾക്കെതിരെ കളിച്ചു പരിചയമുള്ള താരത്തിന്റെ പരിചയസമ്പത്ത് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നോട്ടുപോക്കിനെയും സഹായിക്കും.
Fedor Cernych Scored First Goal For Kerala Blasters