യുവേഫ നേഷൻസ് ലീഗിന്റെ ഗ്രൂപ്പ് സിയിലെ റെലെഗേഷൻ പ്ലേ ഓഫിൽ ഇന്നലെ നടന്ന മത്സരത്തിൽ മികച്ച പ്രകടനം നടത്തി ബ്ലാസ്റ്റേഴ്സ് താരമായ ഫെഡോർ ചെർണിച്ച്. ലിത്വാനിയൻ ടീമിന് വേണ്ടി നായകനായി ഇറങ്ങിയ ചെർണിച്ച് ജിബ്രാൾട്ടറിനെതിരെ ഒരു ഗോളിന് വിജയം നേടിയപ്പോൾ അതിൽ നിർണായകമായ പങ്കു വഹിക്കുകയുണ്ടായി. മത്സരത്തിൽ എൺപത്തിയൊമ്പതാം മിനുട്ട് വരെയും താരം കളിച്ചിരുന്നു.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ലിത്വാനിയക്കായിരുന്നു മുൻതൂക്കം. സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരമായിരുന്നെങ്കിലും അതിന്റെ ആധിപത്യം ജിബ്രാൾട്ടറിനുണ്ടായിരുന്നില്ല. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ച ലിത്വാനിയ നിരവധി തവണ ഗോളിനടുത്ത് എത്തിയെങ്കിലും മത്സരത്തിൽ മുന്നിലെത്താൻ അവർക്ക് അറുപതാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു.
🏁 FT: 🇱🇹 Lithuania 1 : 0 Gibraltar 🇬🇮
• Fedor got a pre-assist#UEFANATIONSLEAGUE #GIBLIT pic.twitter.com/XogFpG37JE
— KBFC XTRA (@kbfcxtra) March 21, 2024
രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ അർമാൻഡസ് കുസിസ് ആണ് ലിത്വാനിയയുടെ വിജയഗോൾ നേടിയത്. സ്ളിവ്ക വഴിയൊരുക്കിയ ഗോളിലേക്കുള്ള പ്രീ അസിസ്റ്റ് ചെർണിച്ചിന്റേതായിരുന്നു. അതിനു പുറമെ താരത്തിന്റെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് പുറത്ത് പോവുകയും ചെയ്തു. നിർണായകമായ മത്സരത്തിൽ വളരെ മികച്ച പ്രകടനം തന്നെയാണ് താരം നടത്തിയത്.
മത്സരത്തിൽ വിജയം നേടിയതോടെ ഗ്രൂപ്പ് ഡിയിലേക്ക് തരം താഴ്ത്തപ്പെട്ടു പോകുന്നത് ലിത്വാനിയ ഒഴിവാക്കിയതു പോലെയാണ്. ഇനി ഏതാനും ദിവസങ്ങൾക്കകം ജിബ്രാൾട്ടറുമായി സ്വന്തം മൈതാനത്ത് ഒരു മത്സരം കൂടി അവർക്ക് ബാക്കിയുണ്ട്. ഇന്നലത്തെ മത്സരത്തിലെ പ്രകടനം പരിഗണിക്കുമ്പോൾ ലിത്വാനിയ വിജയം നേടി റെലെഗേഷൻ ഒഴിവാക്കാൻ തന്നെയാണ് സാധ്യത.
ലിത്വാനിയക്കായി ചെർണിച്ച് നടത്തിയ പ്രകടനം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും പ്രതീക്ഷ നൽകുന്നതാണ്. ജനുവരിയിൽ ടീമിലെത്തിയ താരം ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തുന്നുണ്ട്. ലിത്വാനിയ റെലെഗേഷൻ ഒഴിവാക്കിയാൽ അത് താരത്തിന് കൂടുതൽ ആത്മവിശ്വാസം നൽകും. ഇത് ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുപോക്കിനും സഹായമായിരിക്കും.
Fedor Cernych Superb Performance For Lithuania