ലോകകപ്പ് യോഗ്യത മത്സരങ്ങളുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളിൽ അർജന്റീനക്കെതിരെ കടുത്ത നടപടിയുമായി ഫിഫ. മൂന്നു ലോകകപ്പ് യോഗ്യത മത്സരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഫിഫ അർജന്റീനക്കെതിരെ നടപടി സ്വീകരിച്ചത്. ഇതിൽ ബ്രസീലിനെതിരായ യോഗ്യത മത്സരത്തിൽ ഗ്യാലറിയിൽ ആരാധകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ചതടക്കം ഉൾപ്പെടുന്നു.
ബ്രസീലിനെതിരെ അവരുടെ മൈതാനത്ത് നടന്ന മത്സരങ്ങളിലുണ്ടായ പ്രശ്‌നങ്ങൾ, ഇക്വഡോറിനെതിരെ നടന്ന മത്സരത്തിൽ എവേ ആരാധകർക്ക് ലഭ്യമായ എണ്ണം സീറ്റുകൾ അനുവദിക്കാതെ കൂടുതൽ അർജന്റീന ആരാധകരെ സ്റ്റേഡിയത്തിൽ ഉൾപ്പെടുത്തിയത്. യുറുഗ്വായ്‌ക്കെതിരെ നടന്ന മത്സരത്തിനിടയിൽ പിച്ച് ഇൻവേഷൻ എന്നീ കാര്യങ്ങളിലാണ് അർജന്റീനക്കെതിരെ നടപടി സ്വീകരിച്ചത്.
🚨 FIFA have sanctioned AFA, and Argentina's next home game will have a 50% audience limit, along with a fine of 70,000 Swiss francs.
👉 The sanctions are due to fan discrimination against Ecuador, pitch invasion against Uruguay, and disorder against Brazil. pic.twitter.com/KIY9XGjpFs
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 10, 2024
ഫിഫയുടെ നടപടി പ്രകാരം അർജന്റീന ഇനി സ്വന്തം നാട്ടിൽ കളിക്കുന്ന സമയത്ത് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി അനുസരിച്ച് ആരാധകരെ ഉൾക്കൊള്ളിക്കാൻ കഴിയില്ല. പകുതി മാത്രം ആരാധകരെ ഉൾപ്പെടുത്താനേ കഴിയൂവെന്നതാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. അതിനു പുറമെ എഴുപതിനായിരം സ്വിസ് ഫ്രാക്‌സ് പിഴയായും നൽകണമെന്നും ഫിഫ വിധിച്ചിട്ടുണ്ട്.
Shameful decision by #FIFA .Argentina must reduce its capacity to 50% + financial fine for alleged racist acts while for these violent acts of Brazilian "fans" against argentinians they only receive a financial fine. Mr. #Infantino , Brasil also committed acts of discrimination pic.twitter.com/0q1qIVbWYf
— Jugador24🇦🇷⭐⭐⭐ (@Jugador24_) January 10, 2024
അതേസമയം ബ്രസീലിനെതിരെ നടന്ന മത്സരത്തിലുണ്ടായ സംഭവത്തിൽ ശിക്ഷ വിധിച്ചത് ശരിയായ നടപടിയല്ലെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. അർജന്റീന ആരാധകരെ ബ്രസീലിലെ പോലീസ് അകാരണമായി തല്ലിച്ചതച്ചതിനെ തുടർന്നാണ് അർജന്റീന താരങ്ങൾ പ്രതിഷേധിച്ചത്. ഇതേതുടർന്ന് മത്സരം അറ മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്.
വിലക്ക് വന്നെങ്കിലും അത് നടപ്പിലാകാൻ ഇനിയും സമയമെടുക്കും. സ്വന്തം മൈതാനത്ത് ഇനിയെന്നാണ് മത്സരം കളിക്കുന്നതെന്ന് ഇതുവരെ അർജന്റീന തീരുമാനിച്ചിട്ടില്ല. ഇനി മാർച്ചിൽ ഏതാനും സൗഹൃദമത്സരങ്ങൾ കളിച്ചതിനു ശേഷം അർജന്റീന കോപ്പ അമേരിക്കയിലാണ് പങ്കെടുക്കുക. അതിനു ശേഷമുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ വിലക്ക് ബാധകമാകൂ.
FIFA Have Sanctioned Argentina Football Association