ഖത്തർ ലോകകപ്പിനു മുൻപുള്ള പിഎസ്ജിയുടെ അവസാനത്തെ മത്സരത്തിൽ ഏറ്റവും ശക്തമായ സ്ക്വാഡിനെ തന്നെ ഇറക്കുമെന്ന് പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയറുടെ വാക്കുകൾ അർജന്റീന ആരാധകർക്ക് ആശങ്ക സമ്മാനിക്കുന്നു. കഴിഞ്ഞ മത്സരത്തിൽ പരിക്കു മൂലം പുറത്തിരുന്ന ലയണൽ മെസിയെ അവസാന മത്സരം കളിപ്പിക്കരുതെന്നാണ് ആരാധകരുടെ ആവശ്യമെങ്കിലും അതിനു പരിശീലകൻ തയ്യാറാവാനുള്ള സാധ്യതയില്ലെന്നാണ് അദ്ധേഹത്തിന്റെ തന്നെ വാക്കുകൾ വ്യക്തമാക്കുന്നത്.
സ്പാനിഷ് താരം ഫാബിയാൻ റൂയിസ് ഒഴികെയുള്ള എല്ലാ കളിക്കാരും അടുത്ത മത്സരം കളിക്കാൻ തയ്യാറാണെന്നാണ് പരിശീലകൻ പറയുന്നത്. ഏറ്റവും കരുത്തുറ്റ സ്ക്വാഡിനെ തന്നെ ഇറക്കുകയെന്നത് തന്റെ ചുമതലയാണെന്നും വ്യക്തമാക്കിയ അദ്ദേഹം എന്തെങ്കിലും പ്രശ്നങ്ങൾ താരങ്ങൾക്കുണ്ടെങ്കിൽ അത് തന്നോട് പറയാമെന്നും കൂട്ടിച്ചേർത്തു. എന്നാൽ മത്സരത്തിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി ആരും വരേണ്ടെന്നാണ് ഗാൾട്ടിയർ പറയുന്നത്.
👉 Galtier hinted that Messi, Mbappe and Neymar will all play on Sunday 👀
⏰ #PSG vs. #Auxerre:
Sunday, 7AM ET, 4AM PT on beIN SPORTS! ☕#Ligue1 pic.twitter.com/vlULOiIjAv— beIN SPORTS USA (@beINSPORTSUSA) November 11, 2022
കഴിഞ്ഞ ദിവസം സാഡിയോ മാനേക്ക് പരിക്കു പറ്റി ലോകകപ്പ് നഷ്ടപ്പെടുമെന്ന് സ്ഥിരീകരിച്ചത് ക്ലബ് മത്സരങ്ങൾ ഇപ്പോഴും തുടരുന്നതിനെതിരെ പ്രതിഷേധത്തിന് കാരണമായിരുന്നു. അർജന്റീന താരങ്ങളെ അവസാനത്തെ മത്സരത്തിൽ നിന്നും ഒഴിവാക്കാൻ പരിശീലകൻ സ്കലോണി പല ക്ളബുകളോടും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ലയണൽ മെസിയെ കളിപ്പിക്കാനാണ് ഗാൾട്ടിയാർ മുതിരുന്നതെങ്കിൽ അത് ആരാധകർക്ക് വലിയ ആശങ്കക്കു കാരണമാകും.