അർജന്റീന ടീമിന് ഒരുപാട് നൽകാൻ ഗർനാച്ചോക്ക് കഴിയും, യുവതാരത്തിനു പ്രശംസയുമായി ക്രിസ്റ്റ്യൻ റൊമേറോ | Garnacho

എൽ സാൽവദോറിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രണ്ടാം പകുതി മുഴുവൻ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്‌ത അർജന്റീന ഫോർവേഡ് അലസാൻഡ്രോ ഗർനാച്ചോയെ പ്രശംസിച്ച് ടീമിന്റെ പ്രതിരോധതാരമായ ക്രിസ്റ്റ്യാനോ റോമെറോ. അർജന്റീന ടീമിന് ഒരുപാട് നൽകാൻ കഴിവുള്ള താരമാണ് ഗർനാച്ചോയെന്നാണ് ക്രിസ്റ്റ്യൻ റോമെറോ അഭിപ്രായപ്പെട്ടത്.

മാഡ്രിഡിൽ ജനിച്ച ഗർനാച്ചോ അത്ലറ്റികോ മാഡ്രിഡിന്റെ അക്കാദമിയിലും സ്പെയിൻ അണ്ടർ 18 ടീമിന് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ്. എന്നാൽ പിന്നീട് താരം അർജന്റീനയെ തിരഞ്ഞെടുക്കുകയായിരുന്നു. അർജന്റീന അണ്ടർ 20 ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ മികച്ച പ്രകടനം നടത്തിയാണ് ദേശീയ ടീമിലേക്കുള്ള അവസരം തുറന്നെടുത്തത്.

“ഗർനാച്ചോ ദേശീയ ടീമിന് ഒരുപാട് നൽകാൻ കഴിവുള്ള താരമാണ്. ഈ ഗ്രൂപ്പിനൊപ്പം ഇണങ്ങിച്ചേർന്നു കളിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്, പക്ഷെ താരം നന്നായി ചെയ്യുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. നാണം കുണുങ്ങിയാണെങ്കിലും വലിയൊരു ഭാവി താരത്തിനുണ്ട്. എത്രത്തോളം മുന്നോട്ടു പോകണമെന്നത് ഗർനാച്ചോക്കു തന്നെയാണ് തീരുമാനിക്കാൻ കഴിയുക, അതിനുള്ള എല്ലാ സാഹചര്യവുമുണ്ട്.” റോമെറോ പറഞ്ഞു.

അർജന്റീന ടീമിനൊപ്പം നാല് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള താരത്തിന് ഇതുവരെ ഗോളൊന്നും നേടാൻ കഴിഞ്ഞിട്ടില്ല. പകരക്കാരനായാണ് താരം ടീമിനൊപ്പം കളിച്ചിട്ടുള്ളത്. എന്നാൽ അവസരങ്ങൾ കൃത്യമായി മുതലെടുത്ത് തന്റെ കഴിവ് പ്രദർശിപ്പിക്കുന്ന താരത്തിന് വരാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിലും ടീമിലിടം ലഭിക്കാനുള്ള സാധ്യതയുണ്ട്.

ഏഞ്ചൽ ഡി മരിയ കോപ്പ അമേരിക്കക്ക് ശേഷം വിരമിക്കാനിരിക്കെ അതിനു പകരക്കാരനാവാൻ കഴിയുന്ന താരം കൂടിയാണ് ഗർനാച്ചോ. റൊണാൾഡോയുടെ കടുത്ത ആരാധകനായ ഗർനാച്ചോയുടെ ആത്മവിശ്വാസം വളരെ മികച്ചതാകുമെന്നുറപ്പാണ്. ഭാവിയിൽ അർജന്റീന ടീമിനെ നയിക്കാനുള്ള പ്രതിഭയുള്ള താരം തന്നെയാണ് ഈ പത്തോൻപതുകാരനെന്നതിൽ സംശയമില്ല.

Garnacho Praised By Teammate Cuti Romero

Alejandro GarnachoArgentinaCuti Romero
Comments (0)
Add Comment