അടുത്ത മാസം നടക്കാനിരിക്കുന്ന യൂറോ കപ്പിനുള്ള ജർമൻ ടീം പ്രഖ്യാപിച്ചപ്പോൾ പ്രതിരോധനിര താരം മാറ്റ് ഹമ്മൽസ് പുറത്ത്. ഈ സീസണിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിൽ നിർണായ പങ്കു വഹിച്ചെങ്കിലും താരത്തെ ടീമിൽ ഉൾപ്പെടുത്തേണ്ടെന്നാണ് പരിശീലകനായ ജൂലിയൻ നെഗൽസ്‌മാൻ തീരുമാനിച്ചത്.
ബൊറൂസിയ ഡോർട്ട്മുണ്ട് താരങ്ങളായ അദെയാമി, മാറ്റിയാസ് സൂളെ, ജൂലിയൻ ബ്രാൻഡ്റ്റ് എന്നിവരും ടീമിലിടം പിടിച്ചിട്ടില്ല. അതിനു പുറമെ ബയേൺ മ്യൂണിക്ക് താരങ്ങളായ ലിയോൺ ഗൊറേറ്റ്സ്‌ക, സെർജിയോ ഗ്നാബ്രി എന്നിവരും ടീമിൽ നിന്നും തഴയപ്പെട്ട കളിക്കാരാണ്. അതേസമയം വിരമിക്കൽ തീരുമാനം പിൻവലിച്ച റയൽ മാഡ്രിഡ് താരം ടോണി ക്രൂസ് ടീമിലുണ്ട്.
🚨🇩🇪 OFFICIAL: Germany preliminary squad for Euro 2024 has been confirmed by Julian Nagelsmann.
⛔️ Hummels, Goretzka, Brandt, Adeyemi, Süle plus Werner and Gnabry are OUT of the squad.
One more player [or more] will be left out of the squad before the start of the Euros. pic.twitter.com/YiPxEoIfls
— Fabrizio Romano (@FabrizioRomano) May 16, 2024
ബയേൺ മ്യൂണിക്ക് യുവതാരം അലക്‌സാണ്ടർ പാവ്‌ലോവിച്ച്, ഹൊഫെൻഹൈം മുന്നേറ്റനിര താരമായ മാക്‌സിമിലിയാൻ ബീയർ, സ്റ്റൂറ്റ്ഗാർട്ടിന്റെ ഗോൾകീപ്പറായ അലക്‌സാണ്ടർ ന്യൂബൽ എന്നിവരാണ് ജർമൻ ടീമിനായി അരങ്ങേറ്റം നടത്താൻ പോകുന്നത്. പാവ്ലോവും ബീവറും നേരത്തെ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ഒരു മത്സരം പോലും കളിച്ചിട്ടില്ല.
ഗോൾകീപ്പർമാർ: മാനുവൽ ന്യൂയർ, മാർക്ക്-ആൻന്ദ്ര ടെർ സ്റ്റെഗൻ, അലക്സാണ്ടർ ന്യൂബൽ, ഒലിവർ ബൗമാൻ
ഡിഫൻഡർമാർ: ജോനാഥൻ താഹ്, നിക്കോ ഷ്ലോട്ടർബെക്ക്, റോബിൻ കോച്ച്, മാക്സിമിലിയൻ മിറ്റൽസ്റ്റാഡ്, വാൾഡെമർ ആൻ്റൺ, അൻ്റോണിയോ റൂഡിഗർ, ഡേവിഡ് റൗം, ബെഞ്ചമിൻ ഹെൻറിച്ച്സ്
മിഡ്‌ഫീൽഡർമാർ: അലക്സാണ്ടർ പാവ്ലോവിച്ച്, റോബർട്ട് ആൻഡ്രിച്ച്, ജോഷ്വ കിമ്മിച്ച്, പാസ്കൽ ഗ്രോസ്, ഇൽകെ ഗുണ്ടോഗൻ, ഫ്ലോറിയൻ വിർട്സ്, ജമാൽ മുസിയാല, ടോണി ക്രൂസ്
ഫോർവേർഡ്‌സ്: നിക്ലാസ് ഫുൾക്രുഗ്, ക്രിസ് ഫ്യൂറിച്ച്, ലെറോയ് സാനെ, കൈ ഹാവെർട്സ്, ഡെനിസ് ഉണ്ടവ്, മാക്സിമിലിയൻ ബീയർ, തോമസ് മുള്ളർ
Germany Announce Euro 2024 Squad